മമ്പുറം ആണ്ട് നേർച്ച: പ്രഭാഷണങ്ങൾക്ക് തുടക്കമായി
മലപ്പുറം: മമ്പുറം സയ്യിദ് അലവി തങ്ങളുടെ 182ആം ആണ്ട് നേർച്ചയുമായി ബന്ധപ്പെട്ട ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ഇന്ന് മത പ്രഭാഷണങ്ങൾക്ക് തുടക്കമായി. 22ന് ശനി രാത്രി നടന്ന ചടങ്ങ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാലത്ത് വിശ്വാസികൾ ആർജ്ജിച്ചെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് അബ്ദുസമദ് പൂക്കോട്ടൂർ സാഹിബ് പ്രഭാഷണം നടത്തി. മൂന്നു ദിവസങ്ങൾ കൂടി പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. 26 ന് ദിക്റ്, ദുആ സമ്മേളനവും 27 ന് മൗലിദ് ഖത്മുൽ ഖുർആൻ സദസ്സും സംഘടിപ്പിക്കും. കോവിഢ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ നിലവിൽ മമ്പുറത്തേക്ക് ഭക്തജനപ്രവാഹമില്ല. പരിപാടികളെല്ലാം ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. സംഭാവനകളും നേർച്ചകളും അയക്കുവാൻ ബാങ്ക് അക്കൗണ്ട് ഉപയോഗപ്പെടുത്തണം എന്ന് സംഘാടകർ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter