അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നു: പൗരത്വ ബില്ലിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി
- Web desk
- Dec 22, 2019 - 06:32
- Updated: Dec 22, 2019 - 10:29
ക്വലാംലംപൂര്‍: പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം നൽകുന്ന
പൗരത്വ നിയമ ഭേദഗതി പാസാക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടി ക്കെതിരെ
വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ഇന്ത്യന്‍ ജനതയ്ക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. ഈ നിയമം കാരണം ജനങ്ങള്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ നടന്ന 2019 ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.
മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്‌ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ദുഖകരമാണെന്നും മഹാതീര്‍ കൂട്ടിച്ചേർത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment