അമിത്ഷായെയും മോദിയെയും സംവാദത്തിന്  വെല്ലുവിളിച്ച്  കപില്‍ സിബൽ
ദില്ലി: പൗരത്വ ഭേദഗതി ബില്ല് എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തി. സിഎഎ, എൻ. ആർസി വിഷയത്തില്‍ മോദിയും അമിത് ഷായും നുണകള്‍ പറയുകയാണെന്ന് കുറ്റപ്പെടുത്തിയ കപില്‍ സിബൽ ജനാധിപത്യത്തിന് ഭാരമാണെന്നും ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കപില്‍ സിബൽ അമിത്ഷായെയും മോദിയെയും സംവാദത്തിന് വെല്ലുവിളിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കണമെന്ന് ഭരണഘടനയോ പൗരത്വ നിയമങ്ങളോ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കപിൽ സിബൽ ഇങ്ങനെ ഒരു അവസ്ഥ ആദ്യമാണെന്നും അത് തന്നെയാണ്ണ് പ്രഥമ നുണയെന്നും വ്യക്തമാക്കി. സിഎഎ വിഷയത്തില്‍ മറ്റ് എട്ട് നുണകള്‍ കൂടെ അവര്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍ആര്‍സിയെ കുറിച്ച്‌ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലീല മൈതാനത്ത് ഡിസംബര്‍ 22ന് പറഞ്ഞിരുന്നതെങ്കിൽ കഴിഞ്ഞ ജൂണ്‍ 20ന് സംയുക്ത പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തപ്പോൾ ഇതിന് വിരുദ്ധമായി മുൻ നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നതായും കപില്‍ സിബല്‍ ഓര്‍മിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter