യാത്രാവിലക്ക് നീക്കി; ബൈഡന് പിന്തുണയുമായി അറബ് ലോകം

വിവിധ മുസ്‍ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കിയ ജോ ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച് അറബ്, മുസ്‍ലിം ലോകം. ട്രംപ് ഏർപ്പെടുത്തിയ വംശീയവിവേചനം കലർന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമാണ് ബൈഡൻ അധികാരമേറ്റ ഉടൻ നടപ്പാക്കിയിരിക്കുന്നത്. അറബ്, മുസ്ലിം ലോകവുമായി ആത്മബന്ധം സ്ഥാപിക്കാൻ ഇതിലൂടെ കഴിയും എന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഏഴ് മുസ്‍ലിം രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് യാത്ര വിലക്കി 2017ൽ ട്രംപ് നടപ്പാക്കിയ നിയമനിർമാണമാണ് ബൈഡൻ പിൻവലിച്ചത്. ഇറാൻ, ലിബിയ, സോമാലിയ, ഇറാഖ്, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങൾ നടപടിയെ സ്വാഗതം ചെയ്തു. അറബ് ലീഗുൾപ്പെടെയുളള കൂട്ടായ്മകളും ബൈഡന്റെ നല്ല ചുവടുവെപ്പായാണ് തീരുമാനത്തെ കാണുന്നത്.

ഫലസ്തീൻ സമൂഹത്തിന് ദോഷം ചെയ്യുന്ന ട്രംപ് കൈക്കൊണ്ട നടപടികളും പിൻവലിക്കണം എന്നാണ് അറബ് ലോകം ആവശ്യപ്പെടുന്നത്. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച ഏകപക്ഷീയ നടപടിയും ജുലാൻ കുന്നുകൾക്കു മേലുള്ള അവകാശം സയണിസ്റ്റ് രാഷ്ട്രത്തിനാണെന്ന പ്രഖ്യാപനവും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സൗദി അറബ്യ, കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്ക് നവീന ആയുധങ്ങൾ കൈമാറുന്നതു സംബന്ധിച്ച് ബൈഡൻ ഭരണകൂടത്തിെൻറ നിലപാടും നിർണായകമായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter