പാലത്തായി കേസ്: തുടരന്വേഷണത്തിന് അനുമതി
കണ്ണൂര്‍: ആർഎസ്എസ് പ്രവർത്തകൻ പ്രതിയായ പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് കോടതി ഉത്തരവിട്ടത്. കേസില്‍ പ്രതിയും അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് പോക്സോ വകുപ്പുകള്‍ ചുമത്താത്തതാണ് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ജൂലൈ എട്ടിന് ഇദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കേസ് അന്വേഷണ വിവരങ്ങൾ പുറത്ത് എത്തിച്ച് വിവാദത്തിൽ പെട്ട ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമലയില്‍ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇ മെയില്‍ ഐഡിയിലേക്കാണ് കൂട്ടമായി ഈ ആവശ്യവുമായി നിവേദനം എത്തുന്നത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter