മോദി ഭരണകൂടത്തിനെതിരെ ശബ്ദിച്ചു; 30 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്ത്യം

മോദി ഭരണകൂടത്തിനെതിരെ വിമര്‍ശിക്കുകയും പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ 30 വര്‍ഷം പഴക്കമുള്ള കേസില്‍ ഉള്‍പ്പെടുത്തി ജീവപര്യന്ത്യം തടവിന് വിധിച്ചു.  

ഗുജ്‌റാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു,അന്നുമുതല്‍ മോദിക്കും ബി.ജെ.പിക്കുമെതിരായ ഇടപെടലുകളില്‍ സഞ്ജീവ് ഭട്ട് സജീവമായിരുന്നു.

30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണക്കേസിലാണ് ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചത്.

ഗുജ്‌റാത്ത് ജാംനഗര്‍ സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.1990 ല്‍ രഥയാത്ര നടത്തിയ എല്‍.കെ അദോ്യാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിാേയവരെ അറസ്റ്റ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പ്രഭുദാസ് വൈഷണാനി എന്നയാള്‍ മരിച്ചിരുന്നു.

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുകയെന്ന ഫാസിസ്റ്റ് സമീപനമാണ് മോദി ഭരണകൂടം സ്വീകരിക്കുന്നതെന്ന വിമര്‍ശനമാണ് വിധിയെ കുറിച്ച് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter