കടുത്ത പീഡനത്തിനിരയായി: നീതി തേടി യുഎന്‍ മനുഷ്യാവകാശ സമിതിക്കു കത്തയച്ച് ഡോ. കഫീല്‍ ഖാന്‍
ഗൊരഖ്പുര്‍ : യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന യുപി സർക്കാർ പകപോക്കൽ നടപടി സ്വീകരിച്ച ഡോ:കഫീൽ ഖാൻ യുപി സർക്കാരിനെതിരെ അന്താരാഷ്ട്രതലത്തിൽ പോരാട്ടവുമായി മുന്നോട്ട്. താൻ അനുഭവിച്ച പീഡനങ്ങളിൽ നീതി തേടി അന്താരാഷ്ട്ര മനുഷ്യാവകാശ സമിതിയെ സമീപിച്ചിരിക്കുകയാണ് കഫീൽഖാൻ. മഥുര ജയിലില്‍ താന്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്ന് കാണിച്ച്‌ ഡോ. കഫീല്‍ ഖാന്‍ യുഎന്‍ മനുഷ്യാവകാശ സമിതിക്കു കത്തയച്ചു. സിഎഎ വിരുദ്ധ സമരതിൽ പ്രസംഗിച്ചതിന്റെ പേരിൽ ദേശീയ സുരക്ഷാ നിയമപ്രകാരം 2019 ഡിസംബറിലാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. എന്നാൽ അലഹബാദ് ഹൈകോടതിയുടെ ഇടപെടലിനെ തുടർന്ന് അടുത്തിടെയാണ് ഖാന് ജാമ്യം ലഭിച്ചത്.

'എന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും തന്നില്ല. ഇടുങ്ങിയതും തിങ്ങിനിറഞ്ഞതുമായ ജയില്‍മുറിയില്‍ മാസങ്ങളോളും മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടിവന്നു'. യു.എന്‍. മനുഷ്യാവകാശ വിദഗ്ധര്‍ക്ക് ഈമാസം 17-ന് അദ്ദേഹമെഴുതിയ കത്തില്‍ പറയുന്നു. നേരത്തെ കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്ന രാജസ്ഥാനിലേക്ക് താമസം മാറുമെന്ന് കഫീൽ ഖാനെകുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യുപിയിൽ തന്നെ തങ്ങി യോഗി സർക്കാറിനെതിരെ തുറന്ന പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ഡോ: കഫീൽ ഖാൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter