ഇറാന്‍ പ്രഥമ സൈനിക ഉപഗ്രഹ പദ്ധതി നടപ്പാക്കി
തെഹ്റാൻ: ഇറാൻ കപ്പലുകളെ തകർത്തു തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി പുറത്തുവന്നതിന് പിന്നാലെ ഇറാന്‍ പ്രഥമ സൈനിക ഉപഗ്രഹ പദ്ധതി നടപ്പാക്കിയതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈല്‍ വികസന പദ്ധതി കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നൂര്‍ എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഏറ്റവും താഴെയുള്ള ഭ്രമണ പഥത്തിലെത്തിച്ചെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാനിലെ മരുഭൂമിയില്‍ നിന്നാണ് മൂന്നുഘട്ടങ്ങളായുള്ള ഉപഗ്രഹ വിക്ഷേപണം നടന്നതെന്നും ഗാര്‍ഡ് വെളിപ്പെടുത്തി. രാജ്യ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 330 കിലോമീറ്റര്‍ വടക്കു കിഴക്കായുള്ള ഗാര്‍ഡ് ബേസിലാണ് വിക്ഷേപണം നടന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter