അഫ്ഗാൻ തെരഞ്ഞെടുപ്പ്: അഷറഫ് ഖനി വീണ്ടും അധികാരത്തിലേക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ അഷ്റഫ് ഖനി വീണ്ടും അധികാരത്തിലേക്ക് നീങ്ങുന്നു. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട പ്രാഥമിക ഫല പ്രകാരം അഷറഫ് ഖനി 50.64 ശതമാനം വോട്ടുകൾ നേടിയപ്പോൾ പ്രധാന എതിരാളിയായ അബ്ദുല്ല അബ്ദുല്ലക്ക് 39.52 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് അബ്ദുല്ലയുടെ അനുയായികൾ വാർത്തയോട് പ്രതികരിച്ചത്. താലിബാൻ ഭീഷണിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 19ന് പ്രഖ്യാപിക്കേണ്ട തിരഞ്ഞെടുപ്പ് ഫലം ഏറെ വൈകിയാണ് പുറത്തുവരുന്നത്. പ്രതിപക്ഷത്തിന്റെ നിസ്സഹകരണം മൂലമാണ് ഫലപ്രഖ്യാപനം വൈകിയതെന്നാണ് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter