സിദ്ധീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം: കുടുബം

യു.പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത്  സിദ്ദീഖ് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടപെടല്‍ വൈകിയാല്‍ ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുംബം ധര്‍ണ നടത്തുമെന്നും ഇവര്‍ അറിയിച്ചു.

ഒക്ടോബര്‍ 5 ന് ഹത്രാസിലേക്ക് വാര്‍ത്താശേഖരണത്തിനായി പോകവെയാണ് സിദ്ദീഖിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തത്. 
വാര്‍ത്ത സമ്മേളനത്തില്‍ സിദ്ധീഖ് കാപ്പന്റെ സഹോദരന്‍ ഹംസ, മുതിര്‍ന്ന മാധ്യമപ്രവവര്‍ത്തകന്‍ എന്‍.പിചെക്കുട്ടി, കെ.യു.ഡബ്ല്യൂ.ജെ മുന്‍ സംസ്ഥാന സെക്രട്ടറി കമാല്‍വരദൂര്‍, ജില്ല പ്രസിഡണ്ട് എം ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter