മനസ്സില്‍ കാണുമ്പോഴേക്ക് അത് അറിയുന്ന ഉസ്താദ്

ഇമാം അബുൽ ഖാസിം അൽഖുശൈരി (റ) പറയുന്നു:

ഉസ്താദ് അബൂ അലി അദ്ദഖാഖ്(റ)വുമായി ഞാന്‍ ബന്ധം തുടങ്ങിയ കാലം. പലപ്പോഴും ഉസ്താദിന്റെ ക്ലാസുകളില്‍ പങ്കെടുക്കുമായിരുന്നു. മുഥർറസ് പള്ളിയിൽ എനിക്കായി ഒരു മജ്‍ലിസും ഉസ്താദ് സംഘടിപ്പിച്ചു തന്നിരുന്നു. ആഴ്ചയില്‍ രണ്ട് തവണയായിരുന്നു ആ മജ്‍ലിസ് കൂടാറുണ്ടായിരുന്നത്.

ആയിടക്ക് നസായിലേക്ക് യാത്ര പോകാൻ ഞാൻ ഉസ്താദിനോട് സമ്മതം ചോദിച്ചു. അദ്ദേഹം അനുവാദം നല്കി. ഞാൻ അദ്ദേഹത്തിന്‍റെ കൂടെ നടന്നു പോകുമ്പോൾ മനസ്സിൽ ആലോചിച്ചു: “ഞാൻ ഇവിടെയില്ലാതിരിക്കുമ്പോൾ എനിക്ക് പകരം ഉസ്താദ് ഈ മജ്‍ലിസിൽ പങ്കെടുത്തിരുന്നുവെങ്കിൽ”

ഉടനെ അദ്ദേഹം എന്നെ നോക്കി പറഞ്ഞു: “നീ പുറത്തു പോകുമ്പോൾ നിനക്ക് പകരം ഞാൻ ആ മജ്‍ലിസിന് നേതൃത്വം കൊടുത്തോളാം.”

കുറച്ച് നടന്നപ്പോൾ എന്‍റെ മനസ്സിൽ മറ്റൊരു ആലോചന വന്നു: “ആഴ്ചയില്‍ രണ്ട് തവണയാണല്ലോ നിലവില്‍ ഈ മജ്‍ലിസ് നടക്കുന്നത്. ഉസ്താദ് ക്ഷീണിതനല്ലേ. ആഴ്ചയിൽ രണ്ടിനു പകരം ഒരു ദിവസം മജ്‍ലിസ് സംഘടിപ്പിച്ചാൽ പോരേ.”

ഉസ്താദ് വീണ്ടും എന്നെ നോക്കി പറഞ്ഞു: “ആഴ്ചയിൽ രണ്ടു ദിവസം മജ്‍ലിസ് സംഘടിപ്പിക്കാൻ എനിക്ക് സാധിക്കാതെ വന്നാല്‍, ഒരു ദിവസമാക്കി ചുരുക്കാം.”

പിന്നെയും കുറച്ച് നടന്നു. എന്റെ മനസ്സില്‍ വേറെയും ചില വിചാരങ്ങള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ, ഉസ്താദ് എന്നെ നോക്കി അത് വ്യക്തമാക്കി തരികയും ചെയ്തുകൊണ്ടിരുന്നു.

രിസാല 268

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter