മഴയും ഇടിയും വരുമ്പോള്‍
മഴ അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന മഹത്തരമായൊരു അനുഗ്രഹമാണ്. അതെ സമയത്ത് അല്ലാഹു പല ആളുകളെയും ഇടിയും മഴയും ഉപയോഗിച്ച് ശിക്ഷിച്ചിട്ടുമുണ്ട്. മഴ വര്‍ഷിക്കുമ്പോള്‍ അതിന്റെ വിപത്തുകളില്‍ നിന്നും രക്ഷ നല്‍കാനും നല്ലതിനു വേണ്ടിയാവാനും പ്രാര്‍ത്ഥിക്കല്‍ പ്രത്യേകം സുന്നത്താണ്. اللهُمَّ صَيِّبًا هَنِيئًا (നാഥാ, ഈ മഴയെ നല്ല നിലയില്‍ ഞങ്ങളുടെ മേല്‍ വര്‍ഷിപ്പിക്കേണമേ..) ഇടിയും മിന്നും ഉണ്ടാകുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം: سُبْحَانَ مَنْ يُسَبِّحُ الرَّعْدُ بِحَمْدِهِ وَالمَلاَئِكَةُ مِنْ خِيفتِه (ഇടിനാദവും മാലാഖമാരും ആരുടെ സ്തുതി ഗീതമാണോ ഓതുന്നത് അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter