അമേരിക്കയുടെ സഹായം ആവശ്യമില്ല- ഇറാൻ
തെഹ്റാൻ: കൊറോണ വൈറസ് ഏറ്റവും കൂടുതൽ ദുരിതം വിതച്ച മൂന്നാമത്തെ രാജ്യമായ ഇറാൻ അമേരിക്ക വാഗ്ദാനം ചെയ്ത സഹായം നിരസിച്ചു രംഗത്തെത്തി. ഇറാൻ ആത്മീയ നേതാവ് ആയത്തുള്ള ഖാംനഇയാണ് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് തുറന്നടിച്ചത്. അമേരിക്കയുടെ ഒരു സഹായവും കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ ഇറാന് വേണ്ടെന്ന് വ്യക്തമാക്കിയ ഖാംനഇ വൈറസിനെ ഉണ്ടാക്കിയിരിക്കുന്നത് യുഎസ്സാണെന്നും കുറ്റപ്പെടുത്തി.

ചൈനയെ ഇക്കാര്യത്തില്‍ കുറ്റംപറയാനാവില്ല. അവര്‍ ഈ വൈറസിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തണം. ഈ ആരോപണം എത്രത്തോളം സത്യമാണെന്ന് എനിക്ക് അറിയില്ല. യുഎസ് കൊറോണ ഇനിയും പടരണമെന്നാണ് ആഗ്രഹിക്കുന്നത്, -ഖാംനഇ പറഞ്ഞു. നേരത്തെ ഈ വിഷയത്തിൽ ചൈനയും അമേരിക്കയും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു.

യുഎസ് സൈന്യമാണ് വുഹാനിലേക്ക് ഈ വൈറസിനെ കൊണ്ടുവന്നതെന്ന് ചൈനീസ് വക്താവ് ആരോപിച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തണമെന്നും ചൈനീസ് വക്തമാവ് ലിജിയന്‍ ഷാവോ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറയിച്ചിരുന്നു. നേരത്തെ ചൈനയുണ്ടാക്കിയ ജൈവായുധമാണ് കൊറോണ വൈറസെന്ന് യുഎസ് സെനറ്ററും പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter