ബഹ്റൈനിൽ പള്ളികൾ പൂർണ്ണമായും പൂട്ടിയിടും
മനാമ: കൊറോണ വൈറസ് ശക്തമായി പടരുന്നതിനിടെ ബഹ്‌റൈനിലെ പള്ളികളില്‍ ജുമുഅക്കു പുറമെ മറ്റു നിസ്‌കാരങ്ങളും നിര്‍ത്തിവച്ചു. ബഹ്‌റൈന്‍ സുന്നി ഔഖാഫിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പള്ളികൾ പൂട്ടിയിടാനും വിശ്വാസികള്‍ വീടുകളില്‍തന്നെ നിസ്‌കരിക്കാനും തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശമെന്നും തിങ്കളാഴ്ച മഗ്‌രിബ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ ഗള്‍ഫ് രാഷട്രങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ബഹ്‌റൈനിലെ പള്ളികളിലും ജുമുഅ നിസ്‌കാരം നിര്‍ത്തിവച്ചത്. ഇതിനു ശേഷവും മറ്റു ജമാഅത്തുകള്‍ പള്ളികളില്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടാമത്തെ കോവിഡ് മരണം കൂടി ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter