ഉത്തരേന്ത്യയിൽ ചെറിയപെരുന്നാൾ തിങ്കളാഴ്ച
ന്യൂഡൽഹി: കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് ഡൽഹിയിൽ തിങ്കളാഴ്ച പെരുന്നാളാകുമെന്ന് ദൽഹി ജുമാ മസ്ജിദ് ഷാഹി ഇമാം അഹ്മദ് ഷാ ബുഖാരി അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാവരും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വച്ച്‌ തന്നെ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ച തന്നെയാണ് പെരുന്നാൾ. ഇതോടെ ഈ വർഷം കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസമാണ് പെരുന്നാൾ എന്ന സവിശേഷത ഉണ്ടായിരിക്കുകയാണ്. മറ്റു ഗൾഫ് രാജ്യങ്ങളേക്കാൾ ഒരു ദിവസം വൈകി റമദാൻ ആരംഭിച്ച ഒമാനിൽ ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter