ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള ചൈനയുടെ സമീപനം: 33 ചൈനീസ്  കമ്പനികളെ യുഎസ് കരിമ്പട്ടികയിൽ പെടുത്തുന്നു
വാഷിംഗ്ടണ്‍: കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച തർക്കത്തിന് പിന്നാലെ ചൈന-അമേരിക്ക പോരാട്ടം കൂടുതൽ രൂക്ഷമാകുന്നു. ചൈനയിലെ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകളെ അടിച്ചമർത്തുന്ന ചൈനീസ് നിലപാടിനെതിരെയാണ് യുഎസ് കടുത്ത എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ചൈനയുടെ അടിച്ചമർത്തൽ നയത്തിന്റെ പേരിൽ 33 ചൈനീസ് കമ്പനികളെ കൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.

ചൈനീസ് മിലിട്ടറി വിഭാഗത്തിന് ആവശ്യ സാധനങ്ങള്‍ നല്‍കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്ന് അമേരിക്ക വെള്ളിയാഴ്ച വ്യക്തമാക്കി. ചൈനയുടെ ഈ നയത്തിന്റെ പേരിൽ നേരത്തെ ഏഴ് കമ്പനികളേയും രണ്ട് സ്ഥാപനങ്ങളെയും യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫേഷ്യല്‍ റെക്കഗനീഷ്യന്‍ ഉള്‍പ്പെടയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നിയന്ത്രണംവരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter