ജി 20 റിയാദ് ഉച്ചകോടി അവസാനിച്ചു,
റിയാദ്: സൗദിയുടെ അധ്യക്ഷതയിൽ നടന്ന പതിനഞ്ചാമത് ജി 20 ഉച്ചകോടി അവസാനിച്ചു. കൊവിഡ് മഹാമാരി മൂലം വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

വര്‍ഷത്തില്‍ രണ്ട് തവണ ജി-20 ഉച്ചകോടി ചേരണമെന്ന നിര്‍ദേശവുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അവസാനസെഷനിലാണ കിരീടാവകാശി ലോക രാജ്യങ്ങളുടെ മുന്നില്‍ നിര്‍ദേശം ഉന്നയിച്ചത്. വര്‍ഷത്തിന്റെ മധ്യ സമയത്ത് വിര്‍ച്വല്‍ ഉച്ചകോടിയും അവസാനം സാധാരണ രീതിയിലേത് പോലെ എല്ലാവരും ഒരുമിച്ചുള്ള ഉച്ചകോടിയും ചേരണമെന്ന നിര്‍ദേശമാണ് സഊദി കിരീടാവകാശി മുന്നോട്ട് വെച്ചത്. സാധാരണ രീതിയില്‍ വര്‍ഷത്തില്‍ ഒരു തവണയാണ് ജി-20 രാജ്യങ്ങള്‍ ഉച്ചകോടി ചേരുന്നത്. അടുത്ത ഉച്ചകോടി ഇറ്റലിയില്‍ 2021ലാണ് നടക്കുക. ഇന്തോനേഷ്യ 2022, ഇന്ത്യ 2023, ബ്രസീല്‍ 2024 എന്നിങ്ങനെയാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യങ്ങളുടെ വിവരം. റിയാദ്: സൗദിയുടെ അധ്യക്ഷതയിൽ നടന്ന പതിനഞ്ചാമത് ജി 20 ഉച്ചകോടി അവസാനിച്ചു. കൊവിഡ് മഹാമാരി മൂലം വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

വര്‍ഷത്തില്‍ രണ്ട് തവണ ജി-20 ഉച്ചകോടി ചേരണമെന്ന നിര്‍ദേശവുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അവസാനസെഷനിലാണ കിരീടാവകാശി ലോക രാജ്യങ്ങളുടെ മുന്നില്‍ നിര്‍ദേശം ഉന്നയിച്ചത്. വര്‍ഷത്തിന്റെ മധ്യ സമയത്ത് വിര്‍ച്വല്‍ ഉച്ചകോടിയും അവസാനം സാധാരണ രീതിയിലേത് പോലെ എല്ലാവരും ഒരുമിച്ചുള്ള ഉച്ചകോടിയും ചേരണമെന്ന നിര്‍ദേശമാണ് സഊദി കിരീടാവകാശി മുന്നോട്ട് വെച്ചത്. സാധാരണ രീതിയില്‍ വര്‍ഷത്തില്‍ ഒരു തവണയാണ് ജി-20 രാജ്യങ്ങള്‍ ഉച്ചകോടി ചേരുന്നത്. അടുത്ത ഉച്ചകോടി ഇറ്റലിയില്‍ 2021ലാണ് നടക്കുക. ഇന്തോനേഷ്യ 2022, ഇന്ത്യ 2023, ബ്രസീല്‍ 2024 എന്നിങ്ങനെയാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യങ്ങളുടെ വിവരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter