മുസ്ലിം വിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കുക- യു.എന്‍ സെക്രട്ടറി ജനറല്‍

വിയന്ന: മുസ്ലിംകള്‍ക്കെതിരെയുള്ള വെറുപ്പിനും സെമിറ്റിക് വിരുദ്ധതക്കും അറുതി വരുത്താന്‍ ലോക ജനങ്ങളോട് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്. മതപരമായ കാരണങ്ങള്‍ക്ക് ഇരകളായവരെ ഓർക്കാനുള്ള അന്താരാഷ്ട്ര ദിനത്തിലാണ് സെക്രട്ടറി ജനറല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. പള്ളികളില്‍ നമസ്കരിക്കുന്ന മുസ്ലിംകളും ചർച്ചുകളില്‍ ആരാധനകള്‍ നിർവ്വഹിക്കുന്ന ക്രിസ്ത്യാനിയും സിനഗോഗുകളില്‍ പ്രാർഥനകളിലേർപ്പെടുന്ന ജൂതനും ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ലോകത്തുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ഗുട്ടറസ് അതിന് പിന്നില്‍ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter