34 തായ്ലൻഡുകാരായ  തബ്‌ലീഗുകാർക്ക് 6000 രൂപ പിഴയിൽ മോചനം
ന്യൂഡൽഹി: ഡൽഹിയിലെ മർക്കസ് നിസാമുദ്ദീൻ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 34 തായ്ലൻഡ് സ്വദേശികൾക്ക് 6000 രൂപ പിഴ നൽകി രാജ്യം വിടാൻ അനുവാദം നൽകി ഡൽഹി കോടതി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയർ ഫണ്ടിലാണ് ഈ തുക നൽകേണ്ടത്. തബ്‌ലീഗ് സമ്മേളനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതാണ് പിഴ ചുമത്താനുള്ള കാരണം. ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗഗംദീപ് ജിന്ദൽ ആണ് തബ്‌ലീഗ് പ്രവർത്തകർക്ക് മോചനത്തിന് വഴി തുറന്നു നൽകിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച 22 നേപ്പാളി പൗരന്മാരെ 4000 രൂപ ഫൈൻ നൽകി കോടതി വിട്ടയച്ചിരുന്നു. പിഎം കെയർ ഫണ്ടിൽ തന്നെയാണ് ഈ പിഴയും നിക്ഷേപിക്കുവാൻ കോടതി ഉത്തരവിട്ടിരുന്നത്. നേരത്തെ കൊവിഡ് ഇന്ത്യയിൽ പ്രചരിപ്പിച്ചത് തബ്‌ലീഗ് പ്രവർത്തകർ ഡൽഹിയിലെ മർക്കസ് നിസാമുദ്ദീനിൽ നടത്തിയ സമ്മേളനമാണെന്ന വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter