പൗരത്വ ഭേദഗതി ബിൽ: ആശങ്ക പ്രകടിപ്പിച്ച് ഒഐസി
- Web desk
- Dec 24, 2019 - 05:50
- Updated: Dec 24, 2019 - 05:58
റിയാദ്: മുസ്ലിം സമുദായത്തോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് (ഒഐസി) രംഗത്തെത്തി. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഒഐസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലെ പുതിയ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോർപറേഷന്‍ അറിയിച്ചു.
അയോധ്യ വിധി, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിലാണ്
57 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി
ആശങ്ക പ്രകടിപ്പിക്കുന്നത്. സൗദി അറേബ്യ, തുര്‍ക്കി, മലേഷ്യ, യുഎഇ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഒ.ഐ.സിയിലെ പ്രധാന രാജ്യങ്ങള്‍. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിലും ഒഐസി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ ഒഐസിയുടെ ജനറല്‍ സെക്രട്ടറിയേറ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഒഐസി
മുസ്‌ലിംകളുടെ സുരക്ഷ ഇന്ത്യന്‍ ഭറണകൂടം ഉറപ്പാക്കണമെന്നും മുസ്‌ലിം മതസ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.
വിവേചനം കൂടാതെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ
ഇന്ത്യ സംരക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ പാലിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നത് മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും മൊത്തത്തില്‍ ബാധിക്കുമെന്നും ഒഐസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment