എൻആർസി, സിഎഎ മഹാരാഷ്ട്രയിൽ നടപ്പാക്കില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ പട്ടിക എന്നിവ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരുടെ എണ്ണം വർദ്ധിക്കുന്നു. ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിവസേനയും വിഷയത്തിൽ മതേതര നിലപാടിനൊപ്പം ചേർന്നു. മഹാരാഷ്ട്രയിൽ എൻ.ആർ.സി യും സിഎഎയും നടപ്പിലാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് തന്നെ സന്ദർശിച്ച മുസ്‌ലിം പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര സർക്കാർ തടവ് കേന്ദ്രം നിർമ്മിക്കുകയില്ലെന്നും സംസ്ഥാനത്തുനിന്ന് മുസ്‌ലിംകളെ പുറത്താക്കുമെന്ന് ഭയക്കേണ്ടതില്ലെന്നും താക്കറെ പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ പാസാക്കിയാൽ തന്നെ മുസ്‌ലിംകളെ അതിൽ ഉൾപ്പെടുത്താൻ സംസ്ഥാനം ബദ്ധശ്രദ്ധമാണെന്നും താക്കറെ പറഞ്ഞു. മുസ്‌ലിം എംഎൽഎമാരായ നവാബ് മാലിക്, അബു അസ്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter