രാഷ്ട്രീയ തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് നീങ്ങരുത്: സയ്യിദ് ജിഫ്‌രി തങ്ങള്‍

അക്രമം ഒന്നിനും പരിഹാരമല്ലെന്നും അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

മനുഷ്യ ജീവന്‍ വിലപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട  ആഹ്ലാദങ്ങളുടെ പേരില്‍ കുഴപ്പങ്ങളുണ്ടാകുന്നത് ഖേദകരമാണ്. തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിന്റെ പേരില്‍ മനുഷ്യ ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുന്നതും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാകുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter