പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കാൻ രാജസ്ഥാനും
ജ​യ്​​പൂ​ര്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പഞ്ചാബും കേരളവും പ്രമേയം പാസാക്കിയതിനെ തുടർന്ന് കൂടുതൽ ബിജെപി ഇതര സംസ്ഥാനങ്ങൾ പ്രമേയം പാസാക്കാൻ മുന്നോട്ട് വരുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ നി​യ​മ​സ​ഭ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ന്‍ പൈ​ല​റ്റ് വ്യക്തമാക്കി. നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ കേ​​ന്ദ്ര​സ​ര്‍​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്. വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും ദേ​ശ​വി​രു​ദ്ധ​രെന്ന് മുദ്ര കുത്തുകയുമാണ് ചെയ്യുന്നതെന്നും ചർച്ചകള്‍ ഇ​ല്ലാ​താ​യാ​ല്‍ ജ​നാ​ധി​പ​ത്യം ദു​ര്‍​ബലമാകുമെന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എൽ ഡി എഫ് ഭരിക്കുന്ന കേരളത്തിലാണ് ഐക്യകണ്ഠേന പൗരത്വഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. കേരളത്തെ മാതൃകയാക്കി പഞ്ചാബും പ്രമേയം പാസാക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter