ദുബായ് ഹാദിയ റംസാൻ പത്തിരി ക്വിസ്: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ചെമ്മാട്: പരിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഹുദവീ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഹാദിയയുടെ ദുബായ് ചാപ്റ്റർ നടത്തിയ മൗസിമുൽ ഖൈറാത്ത് റംസാൻ പത്തിരി ക്വിസ് മത്സരം രണ്ടാം സീസൺ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വളവന്നൂർ ബാഫഖി യതീംഖാന നാലാം വർഷ വിദ്യാർഥി നമീർ ഉസ്മാൻ ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ബുക് പ്ലസ്, പ്രമുഖ ഇസ്‌ലാമിക വെബ്സൈറ്റ് ഇസ്‌ലാം ഓൺ വെബ് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടിയുടെ ഒന്നാം സമ്മാനമായ 7001 രൂപ ക്യാഷ് പ്രൈസ് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വിജയിക്ക് കൈമാറി. രണ്ടും മൂന്നും സ്ഥാനങ്ങൾ പെൺകുട്ടികൾക്കാണ്. സൈനബ അബ്ദുറഹ്മാൻ രണ്ടാം സ്ഥാനവും ഉമ്മുഹബീബ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാർത്ഥികളും വീട്ടുമ്മമാരും അടങ്ങിയ ആയിരത്തോളം മത്സരാർത്ഥികൾക്ക് വായിച്ചു മനസ്സിലാക്കാൻ ഇസ് ലാംഓൺവെബ് ഉൾപ്പെടെ  വിജ്ഞാനപ്രദമായ മൂന്നു റെഫറൻസുകൾ നൽകിയാണ് മത്സരം നടത്തിയത്. ഏപ്രിൽ 25 മുതൽ മെയ് 18 വരെ (റമദാൻ രണ്ട് മുതൽ ഇരുപത്തി നാല് വരെ) മൂന്നു പാദങ്ങളിലായി നടന്ന  മത്സരം നിയന്ത്രിക്കുന്നതിനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും  പുരുഷന്മാരും സ്ത്രീകളുമടങ്ങിയ പ്രത്യേകം കോഡിനേറ്റർമരെ . 

വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന  മലയാളികൾക്കിടയിൽ സ്വീകാര്യത ലഭിച്ച മത്സരം, ഫലം പുറത്തു വന്നപ്പോൾ പതിനേഴ് ഒന്നാം സ്ഥാനക്കാർ. ടൈ ബ്രെയ്ക്കറിലൂടെ വീണ്ടും മത്സരം നടത്തിയപ്പോഴും ഏഴ് വിജയികൾ. ഒടുവിൽ നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നിർണയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter