പൊതുബോധത്തിനും പരിധികളുണ്ട്

നമ്മുടെ പൊതുബോധത്തിലെ സോ കോൾഡ് മതേതരത്വത്തിന്റെ മറ്റൊരു തെളിവാണിത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് കീഴിലുള്ള കൊല്ലം യുവസമിതി സംഘടിപ്പിച്ച ക്യാമ്പസ് സ്പീക്കർ ഓൺലൈൻ പ്രസംഗ മത്സരത്തിൽ പൂനൂർ മദീനത്തുന്നൂർ കോളജിലെ മുഹമ്മദിന് ഒന്നാം സ്ഥാനം ലഭിക്കുന്നു. സമ്മാനം കിട്ടിയവരുടെ ഫോട്ടോ ചോദിച്ചപ്പോൾ മതവിദ്യാർത്ഥി കൂടിയായതിനാൽ തൊപ്പി ധരിച്ച ഫോട്ടോ നൽകുന്നു. തങ്ങളുടെ സംഘടന ലിബറൽ ഔട്ട്‌ലുക്ക് ഉള്ളതാണെന്നും മറ്റൊരു ഫോട്ടോ വേണമെന്നും അവർ ആവശ്യപ്പെട്ടതിന്റെ സ്‌ക്രീൻഷോട്ടാണ് പോസ്റ്റിൽ. ഇതേ മത്സരത്തിൽ മൂന്നാം സ്ഥാനം കിട്ടിയ പെൺകുട്ടി പൊട്ടുതൊടുന്നത് മതേതരത്വവും മുസ്‌ലിം യുവാവ് തൊപ്പി ധരിക്കുന്നത് വർഗ്ഗീയതയുമായി അനുഭവപ്പെടുന്ന ഈ കാപട്യം ഇനിയെന്നാണ് വിചാരണ ചെയ്യപ്പെടുക? ശാസ്ത്രീയമായി നിലവിളക്ക് കൊളുത്തിയും തേങ്ങയുടച്ചും പരിപാടികൾ ഉദ്ഘാടനം ചെയ്യുന്ന മതേതര കേരളത്തിൽ ശാസ്ത്രബോധം പ്രചരിപ്പിക്കാനായി ഉണ്ടാക്കിയ ഒരു സംഘടനയിൽനിന്നാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. പേര് ശാസ്ത്ര സാഹിത്യപരിഷത്ത് ആയതുകൊണ്ടാണ് ഇത്രയും എഴുതിയത്. എന്റെ അടുത്ത സുഹൃത്തുക്കൾ അംഗങ്ങളായ സംഘടന കൂടിയാണത്.

മറ്റൊരു രാജ്യത്ത് മുസ്‌ലിം അന്തരീക്ഷത്തിൽ (നിസ്‌കാര മുറി ഉണ്ട് എന്നർത്ഥം) എം.ബി.ബി.എസ് പഠിക്കാൻ അവസരമുണ്ടെന്ന പരസ്യം വർഗ്ഗീയതയാണെന്നു പറഞ്ഞ് നിലവിളിച്ചവൻ തന്നെ മതേതര ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗവും കാണാൻ വേണ്ടി നിർമ്മിക്കുന്ന സിനിമക്ക് പൂജ നടത്തി ഭയഭക്തിയോടെ നിൽക്കുന്ന ചിത്രവും അതിനെ ന്യായീകരിക്കാനായി തുരുതുരെ പോസ്റ്റിട്ടതും നമ്മൾ കണ്ടു. ഇതൊക്കെ എന്തുതരം കപടമായ ശാസ്ത്രബോധമാണ്?


Also Read :ഇസ്‌ലാമിക അന്തരീക്ഷം എന്ന് പറയുമ്പോള്‍ ഭയപ്പെടുന്നവരോടാണ്


മതേതരത്വത്തെക്കുറിച്ചും ശാസ്ത്രബോധത്തെക്കുറിച്ചും ഒരു തുറന്ന സംവാദം പോലും അവിടെയൊന്നും നടക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter