ഡൽഹി വംശഹത്യ രാജ്യത്തിന്റെ മതേതരത്വത്തിന് മേലുള്ള ആക്രമണം- ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട ഡല്‍ഹി വംശഹത്യയിൽ കടുത്ത ഭാഷയിൽ പ്രതികരണവുമായി ഡൽഹി കോടതി. ഡൽഹി വംശഹത്യ രാജ്യത്തിന്റെ മതേതരത്വത്തിന് മേലുള്ള ആക്രമണമായിരുന്നുവെന്ന് ഡല്‍ഹി കാര്‍ക്കര്‍ദൂമ കോടതി നിരീക്ഷിച്ചു. വംശഹത്യക്കിടെ ഫാത്തിമ മസ്ജിദ് തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

'വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ 50ലേറെ നിരപരാധികളെയാണ് കലാപകാരികള്‍ കൊന്നു കളഞ്ഞത്. കലാപകാരികളുടെ നികൃഷ്ടമായ ഈ നടപടികള്‍ രാജ്യത്തെ മതേതരത്വത്തിനുമേലുളള ആക്രമണമാണ്'- കോടതി നിരീക്ഷിച്ചു. 'ആരോപണങ്ങളുടെ ഗൗരവ പ്രകാരം ഹരജിക്കാരന് ഈ കലാപത്തില്‍ വലിയ പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാള്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നില്ല'- ജസ്റ്റിസ് വിനോദ യാദവ് ചൂണ്ടിക്കാട്ടി. നേരത്തെ ഡൽഹി കലാപത്തിൽ വിദ്വേഷ പ്രസംഗത്തിൽ നടത്തിയ ബിജെപി നേതാക്കളെ ഒഴിവാക്കി നിരപരാധികളെ പ്രതി ചേർത്ത് കൊണ്ടാണ് ഡൽഹി പോലീസ് കലാപത്തിന്റെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter