ഐഎസ് ഐ ക്ക് രഹസ്യം ചോർത്തിയ കേസിൽ സംഘ് പരിവാർ പ്രവർത്തകർ അറസ്റ്റിൽ
- Web desk
- Aug 25, 2019 - 11:44
- Updated: Aug 26, 2019 - 07:54
ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് രാജ്യരഹസ്യങ്ങളും ലശ്കറെ ത്വയ്യിബ പോലുള്ള ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങളും ആയുധങ്ങളും നല്‍കിയ കേസില്‍ മധ്യപ്രദേശ് പൊലിസ് കഴിഞ്ഞദിവസം ഝാന്‍സിയില്‍ നിന്ന്
സംഘ്പരിവാര്‍ സംഘടനകളിലെ ചില സജീവ പ്രവർത്തകരെ
അറസ്റ്റ്‌ചെയ്തു.
സുനില്‍ സിങ്, ശുഭം തിവാരി, ബല്‍റാം സിങ് പട്ടേല്‍, ഭഗവേന്ദ്ര സിങ് പട്ടേല്‍ എന്നിവരടക്കം അഞ്ചുപേരെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന എ.ടി.എസ് ആണ് അറസ്റ്റ്‌ചെയ്തത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനക്കാരാണിവർ.
പിടിയിലാവുമ്പോള്‍ ഇവരില്‍ നിന്ന് പാകിസ്താന്‍ ആസ്ഥാനമായ 13 സിംകാര്‍ഡുകളും നിരവധി മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു. ഈ ഫോണ്‍ നമ്പറുകള്‍ മുഖേന ഇവര്‍ പതിവായി പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും എ.ടി.എസ് കണ്ടെത്തി...
ഇന്ത്യയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശത്രുരാജ്യത്തിന് ഒറ്റിക്കൊടുത്തതിന് ഐ.എസ്.ഐയില്‍ നിന്ന് വന്‍തോതില്‍ പണവും ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്.
അതേ സമയം കേസിൽ സംഘ്പരിവാർ പ്രവര്ത്തകർ അറസ്റ്റിലായതോടെ കേസ് രാഷ്ട്രീയമായി ബിജെപിക്ക് വലിയ തിരിച്ചടി യാണ്.
സംഘ് പരിവാർ പ്രവർത്തകരുടെ അറസ്റ്റിൽ യുഎപിഎ ചുമത്തുമോ എന്നും അതല്ല യുഎപിഎ ഒരു സമുദായത്തിന് മാത്രം റിസർവ്വ് ചെയ്യപ്പെട്ടതായിരിക്കുമോ എന്നും എംഐഎം എംപി അസദുദ്ദീൻ ഉവൈസി പാർലമെന്റിൽ ചോദിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment