പുതിയ വിദ്യാഭ്യാസ നയം  രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കും- സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മതേതരത്വം തുളുമ്പുന്ന രാജ്യത്തിന്റെ വലിയ പാരമ്പര്യത്തെ പുതിയ തലമുറ പഠിക്കേണ്ടതില്ല എന്നതാണ് പുതിയ നയം വ്യക്തമാക്കുന്നത്. ഇത് ഭരണഘടന ശില്‍പികള്‍ മുന്നോട്ടു വെച്ച ജനാധിപത്യമതേതരശാസ്ത്രീയ വിദ്യാഭ്യാസമെന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ 'ദേശീയ വിദ്യാഭ്യാസ നയം 2020 അവലോകനവും നിര്‍ദ്ദേശങ്ങളും' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യപ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലികുട്ടി എം.പിയും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാര് അജണ്ടകൾ തുറന്നുകാട്ടി. വര്‍ഗീയ അജണ്ടകള്‍ വിദ്യാഭ്യാസരംഗത്ത് സ്ഥാപിക്കാനുള്ള കൃത്യമായ ആസൂത്രണമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഇന്നേവരെ നടപ്പാക്കിയ ജനാധിപത്യ വിരുദ്ധ നീക്കങ്ങളില്‍ വലിയ പ്രഹരശേഷിയുള്ള ഒരു നയമാണിത്. ഇത് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പാര്‍ലമെന്റിന്റെയോ വിദ്യാഭ്യാസ വിചക്ഷണരുടെയോ അനുമതി തേടാതെ കൊറോണ അവസരമാക്കി നടത്തുന്ന ഈ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter