ന്യൂസിലാന്റിലെ പള്ളിയിൽ വെടിവെപ്പ് നടത്തിയ അക്രമിയുടെ വിചാരണ തുടരുന്നു: ജീവപര്യന്തം ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ
വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ അൽ നൂർ മുസ് ലിം പള്ളിയില്‍ 51 പേരെ വെടിവച്ച്‌ കൊന്ന കേസിലെ പ്രതി ബ്രെണ്ടന്‍ ടെറന്റിന്റെ വിചാരണ തുടരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ വിസ്തരിക്കുന്നത് തുടരുകയാണ്. പരോളില്ലാത്ത ജീവപര്യന്ത ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് ഇരകളുടെ ബന്ധുക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമ വാദം കേള്‍ക്കുന്നതിനിടേയാണ് ബന്ധുക്കള്‍ ജഡ്ജിയോട് ഈ ആവശ്യം ഉന്നയിച്ചത്.

ബന്ധുക്കൾ കൊല്ലപ്പെട്ടവരിൽ ഒരാളായ മിര്‍വായ്‌സ് വസീരി പറഞ്ഞത് ഇങ്ങനെയാണ്, "അയാള്‍ ഒന്നിനും ഖേദിക്കുന്നില്ല. ഇന്ന് നിങ്ങളെ തീവ്രവാദി എന്ന് വിളിക്കുന്നു, മാത്രമല്ല, മുസ് ലിംകളായ ഞങ്ങള്‍ തീവ്രവാദികളല്ലെന്ന് നിങ്ങള്‍ ലോകത്തിന് തെളിയിച്ച്‌ കൊടുത്തു. ന്യൂസിലാന്റിലെ ജനങ്ങളോട് ഞാന്‍ പറയുന്നു, തീവ്രവാദിക്ക് മതവും വംശവും നിറവും ഇല്ല, 'വസിരി പറഞ്ഞു,' കേസ് വിചാരണ കേൾക്കുവാൻ എത്തിയ സന്ദർശകർ ഹർഷാരവത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്.

വെടിവെപ്പില്‍ രക്ഷപ്പെട്ട ബ്രിട്ടീഷ് വംശജനായ നാഥന്‍ സ്മിത്തും കൊലയാളി ബ്രെണ്ടന്‍ ടെറന്റിനോട് നേരിട്ട് സംസാരിച്ചു. 'താങ്കള്‍ക്ക് സമയം ലഭിക്കുമ്പോള്‍, ഖുര്‍ആന്‍ വായിക്കാന്‍ ശ്രമിക്കണം. അത് മനോഹരമാണ്്'. പുഞ്ചിരിയോടെ കാവല്‍ക്കാര്‍ക്കിടയില്‍ ഇരിക്കുന്ന ടെറന്റിനോട് നാഥന്‍ സ്മിത്ത് പറഞ്ഞു. ക്രൈസ്റ്റ്ചര്‍ച്ച്‌ നഗരത്തില്‍ 2019 ല്‍ നടന്ന വെടിവയ്പില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. 51 കൊലപാതകള്‍, 40 കൊലപാതക ശ്രമങ്ങള്‍, ഭീകര പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളിലാണ് 29 കാരനായ ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രെണ്ടന്‍ ടെറന്റ് വിചാരണ നേരിടുന്നത്. വാദം പൂര്‍ത്തിയാക്കി ഈ ആഴ്ച്ച തന്നെ കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter