ഇസ്രായേലുമായി ബന്ധത്തിനില്ല-സുഡാൻ
ഖാർത്തൂം. ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ തന്റെ താൽക്കാലിക ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്ന് സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദാക് അറിയിച്ചു. ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഡാൻ പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. <> മുൻപ്രധാനമന്ത്രി ഉമ്മർ ഹസൻ അൽ ബഷീറിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഭരണത്തിലേറിയവരാണ് പുതിയ സർക്കാർ. 2022 വരെയാണ് ഈ ഭരണകൂടത്തിന് കാലയളവ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഏറെ ചർച്ചകൾക്ക് ഒടുവിലാണ് രാജ്യത്തെ സൈനികരുമായി ചേർന്ന് സുഡാനിൽ താൽക്കാലിക ഭരണകൂടം സ്ഥാപിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter