ബാബരിക്ക് പകരം ലഭിക്കുന്ന ഭൂമിയില്‍ പ​ള്ളി​യും ആ​ശു​പ​ത്രിയും ഗ്ര​ന്ഥ​ശാ​ല​യും പ​ണി​യു​മെ​ന്ന്​ സുന്നി വഖഫ് ബോര്‍ഡ്
ല​ഖ്​​നോ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയതിനൊപ്പം പകരമായി മസ്ജിദ് നിർമിക്കാനായി സുപ്രീം കോടതി വാഗ്ദാനം ചെയ്ത അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സുന്നി വഖഫ് ബോര്‍ഡ് ആ ഭൂമിയില്‍ പ​ള്ളി​യും ആ​ശു​പ​ത്രിയും ഗ്ര​ന്ഥ​ശാ​ല​യും പ​ണി​യു​മെ​ന്ന്​ വ്യക്തമാക്കി. സു​ന്നി വ​ഖ​ഫ്​ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ സുഫർ ഫാറൂഖിയാണ് ബോർഡിന്റെ ഭാവിപദ്ധതികൾ വ്യക്തമാക്കിയത്.

പ​ള്ളി നി​ര്‍​മി​ക്കാ​ന്‍ ഉ​ട​ന്‍ ട്ര​സ്​​റ്റി​ന്​ രൂ​പം ന​ല്‍​കുമെന്നും ഇ​ന്തോ-​ഇ​സ്​​ലാ​മി​ക്​ ഗവേഷണകേന്ദ്രം ഇവിടെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്ക് എന്ത് പേരിടും എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കേണ്ടത് ട്രസ്റ്റാണെന്നും ബോ​ര്‍​ഡി​ന്​ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​മി സ്വീ​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ വ​ഖ​ഫ്​ ബോ​ര്‍​ഡ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

അയോധ്യ ജില്ല ആസ്ഥാനത്തുനിന്ന്നി​ന്ന്​ 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ധ​ന്നി​പൂ​ര്‍ വി​ല്ലേ​ജി​ലാ​ണ്​ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ സ​ര്‍​ക്കാ​ര്‍ പ​ള്ളി നി​ര്‍​മി​ക്കാ​ന്‍ ഭൂ​മി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter