ഫ്രാന്‍സില്‍ നിര്‍മാണത്തിലിരുന്ന മസ്ജിദിനെതിരെ മുസ്‌ലിം വിരുദ്ധരുടെ ആക്രമണം

ഫ്രാന്‍സ്: നിര്‍മാണത്തിലിരിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിക്കെതിരെ ആക്രമണം. സ്ട്രാസ്ബര്‍ഗിലുള്ള അയ്യൂബ് സുല്‍ത്താന്‍ പള്ളിക്കെതിരെയാണ് വംശീയ അധിക്ഷേപത്തോടെയുള്ള അക്രമം നടന്നത്. നോ ടൂ ഇസ്്‌ലാം, ഗോ ബാക്ക് ടൂ യുവര്‍ വില്ലേജ് തുടങ്ങിയ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ പള്ളി പരിസരങ്ങളില്‍ അക്രമികള്‍ എഴുതി വെക്കുകയും ചെയ്തു. 

പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എങ്കിലും ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരവും നിഷേധാത്മക സന്ദേശങ്ങള്‍ കൈമാറുന്നതുമാണെന്ന് സി.ഐ.എം.ജി എന്ന പള്ളി നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സംഘടന പറഞ്ഞു.
21 വയസ്സുകാരനാണ് പ്രതിയെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫ്രഞ്ച് പോലീസ് അറിയിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമോ മറ്റു ലക്ഷ്യങ്ങളോ ഇപ്പോഴും വ്യക്തമായിട്ടില്ല.
സംഭവത്തില്‍ ദേശീയ മുസ്‌ലിംസംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter