വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള പദ്ധതി: ഇസ്രായേലിനെതിരെ  ഹമാസ്
ജറൂസലേം: വെസ്റ്റ് ബാങ്കിലെ സുപ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ ഹമാസ് രംഗത്തെത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഫലസ്തീൻ ജനതക്ക് മേലുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഹമാസിന്റെ സൈനിക വിഭാഗം അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി.

പലസ്തീനി ജനതക്ക് വേണ്ടി പ്രതിരോധം ഉയർത്താനും അവരുടെ ഭൂമിയും വിശുദ്ധ പ്രദേശങ്ങളും സംരക്ഷിക്കാനും ഹമാസ് സദാ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ മുതൽ ബെസ്റ്റ് ബാങ്കിനു മേലുള്ള ഇസ്രായേലിന്റെ അപ്രമാദിത്വം ആരംഭിക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഈ പ്രസ്താവന മേഖലയിൽ വലിയ അശാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'നൂറ്റാണ്ടിലെ കരാറിന്റെ' ഭാഗമായിട്ടായിരുന്നു നെതന്യാഹു ഈ പ്രഖ്യാപനം നടത്തിയിരുന്നത്. ആ പദ്ധതി തുടക്കത്തിൽതന്നെ തള്ളിക്കളഞ്ഞതായി ഫലസ്തീനും അറബ് രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഏകപക്ഷീയമായി ഇസ്രായേൽ മുന്നോട്ടുപോവുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter