ജാമ്യം ലഭിച്ചിട്ടും വെറുതെ വിടുന്നില്ല: പൗരത്വ സമരക്കാർക്കെതിരെ പുതിയ കേസ് ചുമത്തി പോലീസ്
- Web desk
- May 25, 2020 - 20:38
- Updated: May 25, 2020 - 21:02
ജാഫ്രാബാദില്‍ മെട്രോ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഇവർക്കെതിരെ രാജ്യദ്രോഹ വാദമുയർത്തി ഡല്‍ഹി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അജിത് നാരായണന്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.
പ്രതികൾ അക്രമത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും നിരീക്ഷിച്ച കോടതി കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇവരെ പൊലീസ് കസ്റ്റഡിയില്‍ നല്‍കാതെ ജാമ്യം അനുവദിക്കുകയായിരുന്നു.
തുടര്‍ന്നാണ് നാടകീയമായി രംഗപ്രവേശം ചെയ്ത ക്രൈംബ്രാഞ്ച് ഡല്‍ഹി കലാപം, കൊലപാതകം എന്നിവയില്‍ ഇരുവര്‍ക്കും ബന്ധമുണ്ടെന്നാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 147, 353, 307, 302 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ജാമ്യം അനുവദിച്ച അതേ ജഡ്ജിയുടെ മുമ്പാകെ ഇരുവരെയും വീണ്ടും ഹാജരാക്കുകയും കേസിന്റെ ഗൗരവം പരിഗണിച്ച് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment