ഇന്ത്യയിലേക്കുള്ള തപാൽ സംവിധാനം പാകിസ്ഥാൻ പുനഃസ്ഥാപിച്ചു
ഇസ്‌ലാമാബാദ്: മൂന്ന് മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കുള്ള തപാൽ സംവിധാനം പാകിസ്ഥാൻ പുനസ്ഥാപിച്ചു. ഇന്ത്യയിൽ ജീവിക്കുന്ന തങ്ങളുടെ ബന്ധുക്കൾക്ക് കത്തുകൾ അയക്കുവാൻ പാകിസ്ഥാൻ സ്വന്തം പൗരൻമാരെ അനുവദിച്ചിരിക്കുകയാണ്. കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു തപാൽ സംവിധാനം പാകിസ്ഥാൻ നിർത്തലാക്കിയത്. തപാൽ സംവിധാനം പുനഃസ്ഥാപിച്ചത് വഴി കത്തുകളയക്കാൻ സാധിക്കുമെങ്കിലും പാർസലുകളും മറ്റു ചരക്കുകളും അയക്കുന്നതിന് ഇപ്പോഴും നിരോധനമുണ്ട് സർക്കാരിനോടുള്ള പാകിസ്ഥാനികളുടെ നിരന്തരമായ ആവശ്യപ്പെടലുകൾക്ക് ശേഷമാണ് സർക്കാർ തപാൽ സംവിധാനം പുനഃസ്ഥാപിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter