സ്ത്രീ അതിക്രമങ്ങള്‍ക്കെതിരെ ഒരു ദിനാചരണം

നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായാണ് ആചരിക്കുന്നത്.

ചരിത്രം
ഐക്യരാഷ്ട്ര സഭയാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ടുവന്നത്. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗം, അതിക്രമം പീഡനം മറ്റു അക്രമങ്ങളില്ലാതിരിക്കാന്‍ ബോധവത്കരിക്കാനും ഇതുമായിബന്ധപ്പെട്ട് മറക്കുള്ളില്‍ നില്‍ക്കുന്ന കാര്യങ്ങൾ പുറത്തുകൊണ്ടുവരലുമാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം. 2014 ല്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസനാപ്പിക്കണമെന്ന പ്രമേയത്തില്‍ നടത്തിയ കാമ്പയിനില്‍ ഓറഞ്ച് യുവര്‍ നൈബര്‍ഹുഡ് എന്നതായിരുന്നു പ്രധാന തലക്കെട്ട്.

ഓറഞ്ച് എന്ന നിറം എല്ലാ നിറങ്ങളെയും ബന്ധിപ്പിക്കുന്നതും സ്ത്രീയെയും ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ലാതെ കാണണമെന്നും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു കാമ്പയിനിലെ ഓറഞ്ച് നിറം കൊണ്ടര്‍ത്ഥമാക്കിയിരുന്നത്. 2018 ല്‍ ഓറഞ്ച് ദി വേള്‍ഡ്, ഹിയര്‍മീ റ്റൂ (ലോകത്തിന് ഓറഞ്ച് നിറം കൊടുക്കൂ, എന്നെ കൂടി കേള്‍ക്കൂ) എന്നതായിരുന്നു പ്രമേയം.

2019 ല്‍ സ്ത്രീകള്‍ക്കെതിരായ ബലാത്സംഗങ്ങൾ ഇല്ലായ്മ ചെയ്യുക എന്ന തീമിലായിരുന്നു. 2020 ല്‍ ഇന്നു മുതലുള്ള സ്ത്രീ വിവേചനത്തിനെതിരായ ഐക്യരാഷ്ട്രസഭ കാമ്പയിന്‍ ഡിസംബര്‍ 10 നാണ് അവസാനിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ ദിനാചരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. സ്ത്രീ സുരക്ഷക്ക് വേണ്ടി കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യയില്‍
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഈ ദിനത്തില്‍ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ പറ്റിയും അതിക്രമങ്ങളെ പറ്റിയും അന്വേഷിക്കുന്നതും പുനരാലോചനക്ക് വിധേയമാക്കേണ്ടതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2012 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 6.4 ശതമാനം വര്‍ധനവാണ്. ഓരോ 3 മിനിറ്റിലും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2011 ലെ ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പ്രകാരം 228,650 ല്‍ കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. 2015 ല്‍ ഇത് 300,000 ആയി. അഥവാ 44 ശതമാനം വര്‍ധനവാണ് കുറ്റകൃത്യങ്ങളിലുണ്ടായിട്ടുള്ളത്.

സ്ത്രീധനത്തിന്റെ പേരിലുള്ള പെണ്‍ ആത്മഹത്യകള്‍, ദുരഭിമാന പെണ്‍ കൊലപാതകങ്ങള്‍ അങ്ങനെ ആ കണക്കുകള്‍ നീണ്ടുപോകുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഓരോ 20 മിനിറ്റിലും ഇന്ത്യയിലെ ഒരു സ്ത്രീ ബലാത്സഗം ചെയ്യപ്പെടുന്നു. 2011 ല്‍ നിന്ന് 12 ലേക്ക് എത്തുമ്പോള്‍ 3 ശതമാനം വര്‍ധനവാണ് കാണാന്‍ സാധിക്കുക. സ്ത്രീ സുരക്ഷ കുറഞ്ഞ ഏറ്റവും മോശം സംസ്ഥാനമായി ഉത്തര്‍പ്രദേശായി ഈ അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നത് നാം കണ്ടതാണണ്. ഇങ്ങനെ കണക്കുള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്കായി ഭരണകൂടം ശക്തമായ നിയമനിര്‍മ്മാണം കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയൂ എന്ന് ബോധ്യമാകും.

ഇസലാമും സ്ത്രീ വിമോചനവും
സ്ത്രീക്ക് മഹത്തായ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും നല്‍കിയ മതമാണ് വിശുദ്ധ ഇസലാം
ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ കുഴിച്ചുമൂടപ്പെട്ടിരുന്ന ആറാം നൂറ്റാണ്ടിന്റെ പ്രാകൃത സംസ്‌കാരത്തില്‍ നിന്ന് സ്ത്രീയുടെ സുരക്ഷിതത്വവും പ്രവിത്രതയും ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിന്റെ സന്ദേശമാണ് നാം അന്താരാഷ്ട്രാ ദിനത്തില്‍ പകര്‍ന്നു നല്‍കുന്നത്. സ്ത്രീയുടെ മഹത്വത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും വിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങളിലും കാണാന്‍ സാധിക്കും.ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതൊടപ്പം ഉമ്മയുടെ മടിത്തട്ടിലാണ് സ്വര്‍ഗമെന്ന് നബി വചനം സ്ത്രീയുടെ മോചനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി.

അബ്ദുല്‍ ഹഖ് മുളയങ്കാവ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter