മുസാഫര്‍ നഗറിലെ തെരഞ്ഞെടുപ്പുദിനം

muzafar nagarരാജ്യം പുരോഗതിയുടെ പാതയിലാണ്. സാമ്പത്തിക മുന്നേറ്റത്തിനും ദാരിദ്ര നിര്‍മാര്‍ജ്ജനത്തിനുമായി ഇവിടെ സര്‍ക്കാറുകറുകള്‍ ചെലവാക്കുന്നത് ലക്ഷങ്ങള്‍.  ഇവയൊന്നും അനുഭവിച്ചറിയാനും ആസ്വാദിക്കാനും വകയില്ലാതെ ദുരിതമനുഭവിച്ച് ജീവിക്കുന്നവരാണ് മുസാഫര്‍ നഗറില ആളുകള്‍.

ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ പടിഞ്ഞാറ് ഭാഗത്ത് കരിമ്പിന്‍ തോട്ടങ്ങളാല്‍ നിബിഡമായ ഒരു ചെറു ഗ്രാമമാണ് മുസാഫര്‍ നഗര്‍. പാര്‍ലെമന്‍റിലെ എന്‍പതിലധികം ജനപ്രതിനിധികളും യു.പിയില്‍ നിന്നുള്ളവരാണ്. അതായത് ജനത്തെ സേവിക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പറഞ്ഞയക്കുന്ന ജനപ്രതിനിധികളില്‍ അധികപേരും  യു.പിക്കാരാണെന്ന് സാരം.

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ നമുക്ക് മുസാഫര്‍‍ നഗറിലെത്താം. തകര്‍ന്ന മനക്കോട്ടക്കള്‍ക്ക് മുന്നില്‍ നല്ലൊരു നാളെയെ കാത്തിരിക്കുന്ന ഒരു പറ്റം ഗ്രാമ വാസികളിലേക്കായിരുന്നു എന്റെ യാത്ര ചെന്നത്തിയത്.

പോയ വര്‍ഷത്തെ സെപ്റ്റംബറിലാണ് ഇവിടെ ഹിന്ദു മുസ്‍ലിം മത വിഭാഗക്കാര്‍ക്കിടയില്‍ സംഘട്ടനമുണ്ടായത്. അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടതും ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടതും ഈ സംഘട്ടനത്തിലായിരുന്നു.

മുസാഫര്‍ നഗറിന്‍റെ  ചരിത്രത്തില്‍ രണ്ട് മതക്കാര്‍ തമ്മില്‍ പരസ്പരം വിദ്വേഷത്തോടെ കഴിഞ്ഞ ഒരു ദിനവും ഇതുവരെയുണ്ടായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലെ ആ കുറുത്തദിനമായിരുന്നു ഇങ്ങനെ ഒരു നാട്ടുകാരെ പര്സപരം ദ്രുവങ്ങളായി ജീവിക്കാന് വിധിച്ചത്. പിറന്ന മണ്ണിലെ ആ നനയാത്ത ഓര്‍മകള്‍ ഇനിയൊരിക്കലും മനസ്സില് അലതല്ലാതിരിക്കട്ടെ എന്നാണ് ഇവിടത്തുകാരുടെ  പ്രാര്ത്ഥന.

muzaffar nagar flagsഇന്ന് തെരഞ്ഞെടുപ്പ് ദിനമാണ്. ഗ്രാമം ബൂത്തിനു മുന്നില്‍ വരി നില്‍കേണ്ട ദിനം. ഇന്നിവിടെ ആരവങ്ങളൊ അലയൊലികളോ ഇല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്വാകാര്യലാഭത്തിനായി ഈ നാട് മുഴുവന്‍ ഊറ്റിക്കുടിച്ചിട്ടുണ്ട്. എങ്ങും നിശ്ബദത തളം കെട്ടി നില്‍ക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സങ്കീര്ണതയാണ് മുസാഫര്‍ നഗറിലെ ഓരോ തെരുവുകളും കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. മാലിന്യം നിറഞ്ഞ വീഥികളാണിവിടെയേറയും. ഇവിടെ തെരുവുകള്‍ക്കും റോഡുകള്‍ക്കും കാലങ്ങളുടെ പഴക്കമുണ്ട്. വീടുകളൊക്കെ പുല്ലുമേഞ്ഞ മണ്‍കൂരകളാണ്. നാലു ഭാഗത്തും  കരിമ്പിന്‍ തോട്ടങ്ങള്‍. ഈ പ്രകൃതി രമണീയതക്ക് മധ്യേ തലയുയര്ത്തി നില്കുന്ന മുസാഫര്‍ നഗറിറിലെ പച്ചവിരിച്ച കൃഷിത്തോട്ടങ്ങള്‍ ആരെയും കണ്ണന്ദപ്പിക്കും..

രാഷ്ട്രീയ നിലപാടുകള്‍.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിന്ന് തിരക്കുള്ള ദിവസമാണ്. സൈക്കിളുകളിലും ഇരുചക്രവാഹനങ്ങളിലും കാഹളം വെച്ചും ബാനര് കെട്ടിയും വിവിധ പാര്‍ട്ടികള്‍  തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി തലങ്ങും വിലങ്ങളും പാഞ്ഞു നടക്കുന്നു.

എല്ലാ പാര്‍ട്ടികളും ഗ്രാമങ്ങളിലെ വിവിധ ഏരിയകള്‍ തങ്ങള്‍ക്കധീനതയിലാക്കിയിട്ടുണ്ട്. മരങ്ങളും ചുമരുകളും ബാനറുകളും തോരണങ്ങളും  പോസ്റ്ററുകളും പതിപ്പിച്ച് അലങ്കൃതമാക്കിയിട്ടുണ്ട്.

കാക്ക്ട പ്രദേശം, ജാട്ട് സമുദായക്കാരാണ് ഇവിടെയധികവും. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പതാകയും തോരണങ്ങളും ഈ പ്രദേശത്തെയൊന്നാകെ മൂടിയിട്ടുണ്ട്. കലാപത്തിന് ശേഷം പ്രദേശത്തെ മുഴുവന്‍ മുസ്ലിം സമുദായക്കാരും ഇവിടെ നിന്നു നാടൊഴിഞ്ഞു പോയിട്ടുണ്ട്. ഇനിയൊരു തിരിച്ചുവരവ്  ഇവരാരും ആഗ്രഹിക്കുന്നില്ല.

ഞങ്ങള്‍ വോട്ട് ചെയ്യുന്നത് ബി.ജെ.പിക്കാണ്. കാരണം ഞങ്ങള്‍ക്ക് സുരക്ഷ ജീവിതം വാഗ്ദാനം ചെയ്തത് അവരാണ്. അന്‍പത് പിന്നിട്ട എസ്.പി സിങ് എന്ന വയോധികന്‍റെ വാക്കുകളായിരുന്നു അത്.

ആര്‍ക്കാണ് ബി.ജെ.പി സുരക്ഷയൊരുക്കുന്നതെന്ന് ചോദിച്ചപ്പോള് സാമൂഹിക പ്രതിസന്ധിയിലക്കപ്പെട്ട ഞങ്ങളെപ്പോലൊത്തവര്ക്കെന്നായിരുന്നു അയാളുടെ മറുപടി.

മുസാഫര്‍ നഗറിലെ ജാട്ട് സമുദായം യു.പിയിലെ ഭരണപക്ഷമായ സമാജ്‍വാദി പാര്ട്ടിക്കെതിരാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ അവരുടെ സമുദായത്തില്പെട്ട രണ്ടാളുകളെയാണ് പോലീസ് തോക്കിനിരയാക്കിയത്.

ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പൊള്ളത്തരമാണ്. ഹിന്ദു മത വിഭാഗത്തന്റെ മനോവികാരങ്ങള്‍ക്ക് വിഘ്നമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. അവരുടെ പ്രലോപനങ്ങളാണ് അത്തരം വാഗ്ദാനങ്ങള്‍.

ആര് ഞങ്ങള്ക്ക് ജോലിതരും. ആര് ഞങ്ങളെ പുനരധിവസിപ്പിക്കും. ഞങ്ങള്‍ക്ക് ജീവിത സുരക്ഷയാണ് പ്രധാനം. ദാല്ദാ പുനരധിവാസ ക്യാംപിലെ ആമിനാ ബീഗം എന്റെ മുന്നില്‍ തന്റെ സങ്കടഭാരം ഓരോന്നായി ഇറക്കിവെച്ചു.  കലാപകാരികള് അവളുടെ വീടും സാമാഗ്രികളുമെല്ലാം തീയിട്ടിരുന്നു.

മുസ്‍ലിം വോട്ട് ബാങ്ക്

വീണ്ടെുടുപ്പ് സാധ്യമല്ലെന്നുറപ്പിച്ച മുസാഫര്‍ നഗറിലെ ചിലയാളുകള്‍ക്ക് ബഹുജന്‍ സമാജ് വാദി പാര്ട്ടിയോണ് ഇഷ്ടം. ദലിത് പിന്നാക്ക സമുദായിക മുന്നേറ്റം സാധ്യമാകണമെങ്കല് മായായവതിയെ കൂട്ടുപിടിക്കണമെന്നാണ് അവരുടെ ഭാഷ്യം.

മുസ്‍ലിം വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്നും സാമുഹിക സുരക്ഷക്കും സമുദായ നന്മക്കും കോണ്ഗ്രസ്സിനെ പിന്തുണക്കണമെന്നാണത്ര  ഡല്‍ഹി ശാഹി ഇമാം ബുഖാരി അവരെ ഉപദേശിച്ചിട്ടുള്ളത്.

muslims of muzafar nagarഎന്തുതന്നെയായാലും ഇതുവരെ   മുസാഫര്‍ നഗറിലെ 5000 ലധികം വരുന്ന മുസ്‍ലിംകള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ കലാപബാധിത പ്രദേശത്ത്  നിന്ന് വീടുവിട്ടിറങ്ങിയ അവര്‍ പല പുനരധിവാസ കേന്ദ്രങ്ങളിലുമായി കഴിയുകയാണ്. പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ലാത്ത കെട്ടിട്ടങ്ങളിലാണിന്ന് അധിക പേരും വസിക്കുന്നത്.

മുസാഫര് നഗറിലെ ഉച്ച വെയലിന് അന്നും തീക്ഷണത കുറഞ്ഞിരുന്നില്ല. ചില കൌമാരികളായ പെണ്‍കുട്ടികള്‍ താത്കാലികമായി നിര്‍മിച്ച ടോയ്‍ലറ്റുകള്‍ മുന്നില്‍ നിരനിരയായി വരി നില്‍കുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. തുണികള്‍ മറച്ചുണ്ടാക്കിയ ടോയ്‍ലറ്റുകളാണ് ഇവിടെയധികവും.

വെയിലിന് തീക്ഷണത കൂടുന്നതിനനുസരിച്ച്  ഇവിടെ ഓടകളിലൂടൊഴുകുന്ന മാലിന്യങ്ങളുടെ ഗന്ധത്തിനും തീവ്രത വരുന്നുണ്ട്. ടെന്റിനുമുന്നിലെ ആതപസ്നാനവും കഴിഞ്ഞ് ഇളം കാറ്റുകളെ വാരിപുണര്ന്നിരിക്കുകയാണ് യുവാക്കള്. കുടിലിനു പിറകിലിരുന്ന് പതിവു സംസാരിത്തിലേര്പ്പെട്ടിരുക്കയാണ് ഇവിടെ യുവതികള്.

തെരഞ്ഞെടുപ്പായതോടെ ചിതലരിച്ച് പോയ ആ ദുരന്തത്തിന്റെ മരിക്കാത്ത ഓര്‍മകള്‍ വീണ്ടും മുസാഫര്‍ നഗറിലെ അന്തരീക്ഷത്തില്‍ മിന്നിമറിയിന്നുണ്ട്. നന്മ നിറഞ്ഞ പുതിയൊരു പ്രഭാത പുലരിക്കായി തങ്ങളുടെ സമ്മതിദാനവകാശം ഉപയോഗപ്പെടുത്തിയതിന്റെ  ആത്മനിര്‍വൃതിയിലാണിപ്പോള് ഇവിടെയധികപേരും.

മൊഴിമാറ്റം: അലി.കെ.കെ വേങ്ങര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter