ഇസ്‌ലാം വിരുദ്ധ നീക്കം; ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി അറബ് രാഷ്ട്രങ്ങള്‍

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ഉതപന്നങ്ങള്‍  ബഹിഷ്‌കരിക്കാനൊരുങ്ങി അറബ് രാഷ്ട്രങ്ങള്‍. 

ഇസ്‌ലാം മതത്തിനെതിരായും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായും അപകീര്‍ത്തി പരമായ പ്രസ്താവനകള്‍ക്കും മറുപടിയായി നിരവധി അറബ് വ്യാപാര സ്ഥാനങ്ങളാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്.എല്ലാ വിധ ഫ്രഞ്ച് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കുന്നതിനായ അറബ് ആക്ടിവിസ്റ്റുകള്‍ ബോയ്‌കോട്ട് ഫ്രാന്‍സ്, ബോയ്‌കോട്ട് കോട്ട് ഫ്രഞ്ച് പ്രൊഡക്ടറ്റ് എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് നിരവധി സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നായ അല്‍നീം കോപ്പറേറ്റീവ് സൊസൈറ്റി എല്ലാ ഫ്രഞ്ച് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നില്‍ കുവൈത്തില്‍ ആഹ്യാനം ചെയ്തു.ദി സബര്‍ബ് ആഫ്റ്റര്‍നൂണ്‍ അസോസിയേഷന്‍, ഈഖില കോപ്പറേറ്റീവ് സൊസൈറ്റി, സാദ് അബ്ദുല്ല സിറ്റി കോപ്പറീറ്റീവ് സൊസൈറ്റി തുടങ്ങി നിരവധി വ്യാപാര ഗ്രൂപ്പുകളും ബഹിഷ്‌കരണത്തില്‍ പങ്കാളിയായി.

ഖത്തറില്‍ അല്‍വാജ്ബ ഡയറി കമ്പനിയും അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഖത്തര്‍ യൂണിവേഴ്‌സിറ്റിയും ബഹിഷ്‌കരണ കാംപയിനില്‍ പങ്കെടുക്കുയും അതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ചിരുന്ന ഫ്രഞ്ച് സാംസ്‌കാരിക വാരം പരിപാടി മാറ്റിവെക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ആഴ്ചകളിലായിരുന്നു ഫ്രഞ്ച് പ്രസിഡണ്ടന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്‌ലാമിനെതിരെയും മുസ്‌ലിം സമൂഹത്തിനെതിരെയും രംഗത്തെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter