മുസ്ലിം സിഖ് സൗഹൃദത്തെ കുറിച്ച് രചിച്ച പുസ്തകം ശ്രദ്ധേയമാവുന്നു
വിഖ്യാത പഞ്ചാബ് എഴുത്തുകാരനായ അലി രാജ മുസ്ലിം സിഖ് സൗഹൃദത്തെ കുറിച്ച് രചിച്ച പുസ്തകം ഏറെ ശ്രദ്ധ നേടുന്നു. പഞ്ചാബിലെ സിഖ് മുസ്ലിം ബന്ധത്തെ കുറിച്ച് ആധികാരിക പുസ്തകങ്ങളിൽ ഒന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്. സിഖ ടെഹ് മുസൽമാന ഡി ഐതിഹാസിക സഞ്ച് (Sikha teh Musalmana di Etihasik Sanjh) എന്നപേരിൽ രചിച്ച പുസ്തകം 10 സിഖ് ഗുരുവര്യരുടെയും അവരുടെ സന്തതസഹചാരിയായിരുന്ന മുസ്ലീംകളുടെയും കഥകൾ വിവരിക്കുന്നുണ്ട്. സിഖ് ഭാഷ, ചരിത്രം, സംസ്കാരം എന്നീ വിഷയത്തിൽ നിരവധി ഗാഢമായ രചനകൾ നിർവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഗവേഷണ ആവശ്യങ്ങൾക്കായി ഈ കൃതികളാണ് ഏറെ ആശ്രയിക്കപ്പെടാറുള്ളത്. ഇരു സമുദായങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന ദീർഘകാലത്തെ സൗഹൃദ തലങ്ങൾ കൃത്യമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ വരച്ചിടുന്നുണ്ട്. സിഖ് ഗുരുവായ ഗുരു നാനകിന്റെ 555 ആം ജന്മദിനത്തോടനുബന്ധിച്ച് ഗ്രന്ഥം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുകയാണ് അലി രാജ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter