സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ സുപ്രീംകോടതിയിൽ കക്ഷി ചേർന്ന് കോൺഗ്രസ് നേതാക്കളുടെ ഭാര്യമാർ
ന്യൂ​ഡ​ല്‍ഹി: ചാ​ന​ല്‍ ച​ര്‍ച്ച​യു​ടെ ര​ക്ത​സാ​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സ് വ​ക്താ​വി​ന്‍റെ ഭാ​ര്യ സു​ദ​ര്‍ശ​ന്‍ ടി.​വി​ക്കെ​തി​രാ​യ കേ​സി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി. ഒ​രു ചാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ ബി.​ജെ.​പി നേ​താ​വ്​ സം​ബി​ത്​ പ​ത്ര​യു​ടെ വി​ദ്വേ​ഷ​ത്തി​നും പോ​ര്‍വി​ളി​ക്കു​മൊ​ടു​വി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച കോ​ണ്‍ഗ്ര​സ് വ​ക്താ​വ് രാ​ജീ​വ് ത്യാ​ഗി​യു​ടെ ഭാ​ര്യ സം​ഗീ​ത ത്യാ​ഗി​യാ​ണ് ചാ​ന​ലു​ക​ളു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്ക് ത​ട​യി​ടാ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ണ്‍ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ് പ​വ​ന്‍ ഖേ​ര​യു​ടെ ഭാ​ര്യ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ കോ​ട്ട നീ​ലി​മ​ക്കൊ​പ്പ​മാ​ണ് സം​ഗീ​ത സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 'ബിന്ദാസ് ബോല്‍' എന്ന പരിപാടി സെപ്തംബര്‍ 17 വരെ നിര്‍ത്തിവെക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്ന് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. പരിപാടി പ്രഥമദൃഷ്ട്യാ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter