റിലീഫ് കൈമാറുമ്പോൾ ഏറ്റു വാങ്ങുന്നവരുടെ ഫോട്ടോ എടുക്കുന്നത് നിരോധിച്ച് സൗദി
റിയാദ്: സഹായം നല്‍കുമ്പോള്‍ ഗുണഭോക്താക്കളുടെ ചിത്രം എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സഊദി മാനവ വിഭവശേഷി മന്ത്രാലയം നിരോധിച്ചു. വ്യക്തികളുടെ സ്വകാര്യത മാനിച്ചാണ് മന്ത്രാലയത്തിന്‍റെ നടപടി. റിലീഫ്, സഹായ പദ്ധതികളെ കുറിച്ചുള്ള പരസ്യങ്ങളിലും സന്നദ്ധ സംഘടനകളുടെയും ചാരിറ്റി ഫൗണ്ടേഷനുകളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലും അവ ഏറ്റു വാങ്ങുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ഭക്ഷ്യവസ്തുക്കളും മറ്റു ഉല്‍പന്നങ്ങളും മാത്രമേ ചിത്രീകരിക്കാവൂ എന്നും മന്ത്രാലയം നിര്‍ദേശിച്ചു. സഹായം സ്വീകരിക്കുന്ന വ്യക്തികള്‍ ഗതികേട് കൊണ്ട് നിന്നു കൊടുക്കേണ്ട സാഹചര്യങ്ങളും നിസ്സഹായാവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സൗദി മാതൃകാപരമായ തീരുമാനവുമായി മുന്നോട്ടു വന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter