പൗരത്വ സമര നായകൻ ഷ൪ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത പൗരത്വ പ്രക്ഷോഭകനും ജെ.എന്‍.യു ഗവേഷക വിദ്യാഥിയുമായ ഷ൪ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷര്‍ജീലിനെ ചൊവ്വാഴ്ച ഡൽഹിയില്‍ എത്തിച്ചിരുന്നു.

ഇതിനിടെ തനിക്കെതിരായ ഒന്നിലധികം എഫ്‌ഐആറുകള്‍ ഒന്നാക്കണമെന്നാവശ്യപ്പെട്ട് ഷര്‍ജീല്‍ ഇമാം ഡല്‍ഹി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഈ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവിശ്യപ്പെട്ടിരുന്നു. ഷര്‍ജീല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ് കസ്റ്റഡിയിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റ് ചെയ്ത ഷര്‍ജിലിനെ ഡല്‍ഹി വംശഹത്യ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്താണ് തനിക്കെതിരായ കേസുകള്‍ ഒന്നാക്കണമെന്ന് ഇമാം ആവശ്യപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter