ഇസ്രായേല്‍: പ്രതിനിധി സംഘം അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കുന്നു
- Web desk
- Aug 26, 2020 - 20:02
- Updated: Aug 26, 2020 - 20:11
-'അബൂദബി: ഇസ്രായേല്‍
തുർക്കി ബന്ധം സ്ഥാപിച്ചതോടെ ഉന്നതതല പ്രതിനിധി സംഘം അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയച്ചത്. അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കുന്ന യുഎസ് പ്രതിസന്ധി സംഘത്തെ അനുഗമിച്ചാണ് ഇസ്രായേലി ഉന്നതരും യുഎഇയില്‍ എത്തുന്നത്. ഇത് ആദ്യമായാണ് ഇസ്രായേല്‍ പ്രതിനിധി സംഘം ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി യുഎഇയില്‍ എത്തുന്നത്.
യുഎഇ-യുഎസ്-ഇസ്രായേല്‍ ധാരണയുണ്ടായ ശേഷം നടക്കുന്ന ആദ്യ സംയുക്ത കൂടിക്കാഴ്ച കൂടിയായിരിക്കും ഇത്. ഓഗസ്റ്റ് 13ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേലുമായി യുഎഇ സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ധാരണയായത്. ടൂറിസം, വ്യാപാരം, ധനകാര്യം, ആരോഗ്യം, ഊര്‍ജം, സുരക്ഷ എന്നിവയാണ് ചര്‍ച്ചയിലെ അജണ്ടയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment