ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് വിവിധ പ്രസ്ഥാനങ്ങൾ
ന്യൂഡൽഹി: പൗരത്വ സമരത്തിന്‍റെ പേരില്‍ യു.പി പൊലീസ് അറസ്റ്റ് ചെയ്ത ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് വിവിധ പ്രസ്താവന. ഒരു മാസത്തോളമായി ഉത്തര്‍പ്രദേശിലെ അലിഗഢ് ജയിലില്‍ കഴിയുകയാണ് ഷര്‍ജീല്‍ ഉസ്മാനി.

ജൂലൈ എട്ടിനാണ് ഷര്‍ജീല്‍ ഉസ്മാനിയെ അഅ്സംഗഢിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ചില്‍ നിന്നും എന്ന് പറഞ്ഞ അഞ്ചംഗ സംഘമാണ് വീട്ടില്‍ നിന്നും ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് വാറന്‍റോ മെമോയോ ഒന്നുമില്ലാതെ ഷര്‍ജീല്‍ ഉസ്മാനിയുടെ വീട്ടിലെത്തിയ സംഘം ലാപ്ടോപ് അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. അലിഗഢ് സര്‍വകലാശാലയില്‍ നടന്നതുള്‍പ്പടെ നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആറുകളാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter