ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് അന്തരിച്ചു
കെയ്റോ: അറബ് വസന്തത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്തിന്‍റെ മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്‍റായി 1981ല്‍ അധികാരത്തിലെത്തിയ ഹുസ്നി മുബാറക് 2011ൽ അറബ് വസന്തം എന്ന ജനകീയ പ്രതിഷേധത്തിലൂടെ പുറത്താക്കപ്പെടുന്നത് വരെ അധികാരത്തിൽ തുടർന്നു.

സ്ഥാനഭ്രഷ്ടനായ മുബാറക്കിനെ 2012ല്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. അഴിമതി മുതല്‍ കൊലപാതകം വരെയായിരുന്നു കുറ്റങ്ങള്‍. പിന്നീട് ജയിൽശിക്ഷ അവസാനിച്ചതിന് ശേഷം 2017ല്‍ ശിക്ഷ റദ്ദാക്കപ്പെട്ട് ജയില്‍ മോചിതനാവുകയായിരുന്നു അദ്ദേഹം. 1928 ൽ ജനിച്ച മുബാറക്ക് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1972 മുതല്‍ 1975 വരെ സൈനിക കമാന്‍ഡര്‍ ആയി സേവനം ചെയ്തു. ഈജിപ്തിലെ ഏറ്റവും വിശ്രുതനായ പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതോടെയാണ് മുബാറക്ക് അധികാരം പിടിച്ചെടുത്തത്. 1978ല്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter