കലാപ പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുസ്‌ലിം ലീഗ് സംഘം
- Web desk
- Feb 26, 2020 - 18:14
- Updated: Feb 27, 2020 - 06:35
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാർക്ക് നേരെ സംഘ്പരിവാർ അഴിച്ചുവിട്ട കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ കലാപം നടന്ന പ്രദേശങ്ങള്‍ മുസ്‌ലിം ലീഗ് സംഘം സന്ദർശിക്കുന്നു.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, പാർട്ടി എംപിയായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുൽ വഹാബ് എംപി എന്നിവരുടെ നേതൃത്വത്തിലാണ് ലീഗ് സംഘം കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്നത്.
ഗുജറാത്ത് മോഡല്‍ കലാപം നടത്താനുള്ള പദ്ധതിയാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും കലാപം സൃഷ്ടിച്ചെടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും സ്ഥിതിഗതികൾ അറിയിക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment