ഗുജ്‌റാത്തില്‍ ട്രംപിന് വേണ്ടി മതില്‍ പണിയുമ്പോള്‍
യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഗുജ്‌റാത്തില്‍ അഹമ്മദാബാദ് സന്ദര്‍ശിക്കുമ്പോള്‍ അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്ക് നയിക്കുന്ന സ്ഥലത്ത് അര കിലോമീറ്റര്‍ മതില്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (എ,എം,സി) പണിയുന്നു.
ദേവ്ശരണ്‍,സരാനിയവാസ് പ്രദേശത്തെ ചേരിപ്രദേശങ്ങളിലെ 500 ഓളം വീടുകള്‍ മറക്കുകയെന്നതാണ് മതിലിന്റെ ഉദ്ദേശ്യം. ചേരിയില്‍ 2500 ഓളം ജനസംഖ്യയുണ്ട്.
മൊത്തത്തില്‍ ദാരിദ്രത്തെ മറയ്ക്കാനാണ് എഎംസി മതില്‍ പണിയുന്നത്.
പ്രത്യേകമായ വിദ്വേഷ പ്രചരണത്തിലൂടെ(ഹെയ്റ്റ് കാംപയിന്‍) യാണ് ട്രംപ് അധികാരത്തിലേറിയതെന്ന് നമുക്കറിയാം. അതില്‍ പ്രധാനപ്പെട്ടത് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു മതില്‍ പണിയാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വാചോടാപവുമായിരുന്നു. അത്തരമൊരു മതിലിന് മെക്‌സിക്ക പണം നല്‍കണമെന്ന് ആവശ്യപ്പെട്ട ട്രംപിന്റെ ധ്വനിയില്‍ നിന്ന് അദ്ധേഹത്തിലുള്ള അഹങ്കാരവും വഞ്ചനയും നിറഞ്ഞ വ്യക്തിത്വത്തെ അത് തുറന്ന് കാട്ടി.
അതിഥികളെ അവരുടെ പ്രതീക്ഷക്കപ്പുറത്ത് സ്വീകരിക്കാനുള്ള നമ്മുടെ വ്യഗ്രതയില്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് നാം ആകര്‍ഷകമായ മതില്‍ നാം വാഗ്ദനാം ചെയ്തുകൈണ്ട് അദ്ധേഹത്തെ സന്തോഷിപ്പിക്കാന്‍ നാം വളരെയധികം മുന്നോട്ട് പോവുകയാണ്. അതിഥി ദേവോ ഭവ,അതിഥിയെ സ്വീകരിക്കാന്‍ ഏറ്റവും മികച്ച നടപടി.
വിരോധാഭാസമെന്ന് പറയട്ടെ, നിയമവിരുദ്ധമായ കുടിയേറ്റം മറയ്ക്കാനല്ല, മറിിച്ച് ഈ രാജ്യത്തെ നിയമപരമായ പൗരന്മാരെ മറച്ചുവെക്കാനാണ്. യഥാര്‍ത്ഥത്തില്‍ ട്രംപിന്റെ നല്ല സുഹൃത്തായ മോദിക്ക് നിയമപരമായി തന്നെ പൗരന്മാരെ ഉള്‍ക്കൊള്ളുന്നതിന് മറ്റു തന്ത്രങ്ങളുണ്ടായിരുന്നു. അത് മറ്റൊരു കഥയാണ്. മറ്റു ചില ദിവസങ്ങളില്‍
മതിലേക്ക് തിരികെ ഒരു ചോദ്യവുമായി കടന്നുവന്നാല്‍, ദാരിദ്രം മറയ്ക്കാന്‍ മതിലുകള്‍ പണിയുന്നത് ഈ ലോകത്തെ പുതിയ കാര്യമല്ല.
2016 ലെ റിയോ ഡി ജനീറോയിലെ ഒളിമ്പിക്‌സ് തയ്യാറെടുപ്പില്‍ ബ്രസില്‍ സര്‍ക്കാര്‍ ഫാവെലയിലെ മാരി ഫാവിലെ കോംപ്ലക്‌സിലെ ദാരിദ്രം മറിച്ചുവെക്കാന്‍ ഒരു മതില്‍ നിര്‍മ്മിച്ചിരുുന്നു. ഈ കാര്യം ലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ബ്രസീല്‍ സര്‍ക്കാര്‍ ഈ സംഭവത്തെ കുറിച്ച് വിചിത്ര വിശദീകരണവുമായാണ് എത്തിയത്.
ദരിദ്രരെ സംരക്ഷിക്കാന്‍ ആ മതില്‍ ആവശ്യമാണെന്നാണ് അവര്‍ പറഞ്ഞത്. അശ്രദ്ധമായ ഭരണകൂടങ്ങള്‍ നിശബ്ദതയെ ഇപ്പോഴും ബുദ്ധിയുടെ മുന്‍തൂക്കയമായാണ് കാണുന്നത്.
ഗുജ്‌റാത്ത് സര്‍ക്കാര്‍ അത്തരമൊരു വിശദീകരണമെന്നും നല്‍കിയിട്ടില്ലെങ്കിലും രാജ്യത്ത് ഒരു രോഗം പോലെ ബാധിക്കുന്ന ദാരിദ്രത്തെ മറയ്ക്കാന്‍ കഴിയാതെ നമ്മുടെ (ഗുജ്‌റാത്ത്) ദാരിദ്രത്തെ മറക്കാന്‍ ശ്രമിക്കുന്നത് എന്ത് കൊണ്ടാണെന്നത് രസകരമാണ്. ഗുജ്‌റാത്തിലെ മനുഷ്യവികസനത്തിന്റെ സൂചികകള്‍ ദരിദ്രരെയും ദാരിദ്രത്തെയും മറയ്ക്കാന്‍ അത്തരമൊരു മതിലിന്റെ ആവശ്യകത ന്യായീകരിക്കുന്നില്ലെങ്കിലും ഒരു കഥ പറയാം.
'ഗുജ്‌റാത്ത് മോഡല്‍ വികസനം'എന്ന് വിളിക്കപ്പെടുന്ന ഈ സൂചികകള്‍ വ്യക്തമാക്കുന്നത് ദാരിദ്രവും ദരിദ്രരായ മനുഷ്യരുടെ ജീവിതവും ഗുജ്‌റാത്ത് ജനതയുടെ കുടെപ്പിറപ്പാണെന്നാണ് ഇതൊന്നും മോദിയും അദ്ദേഹത്തിന്റെ കൂട്ടാളികളും വിശ്വസിക്കില്ലെന്ന അറിയുന്നതോട് കൂടി ഇത് പറയുന്നത്.
2018 ലെ മാനവ വികസന സൂചികയില്‍ ഗുജ്‌റാത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 22ാം സ്ഥാനത്താണ്.
പാവപ്പെട്ട സംസ്ഥാനങ്ങളായ ജമ്മുകാശ്മീര്‍ 17ാം സ്ഥാനത്തും ഉത്തരഖണ്ഡ് 19ാം സ്ഥാനത്തും നാഗാലാന്‍ഡ് 20ാം സ്ഥാനത്തുമായിരുന്നു. 2016 ലെ ഗുജ്‌റാത്തിലെ ശിശുമരണനിരക്ക് 1000 പേരില്‍ 30 ശതമാനം എന്ന് അനുപാതമായിരുന്നു. എ്ന്നാല്‍ ഇത് ജാര്‍ഖണ്ഡില്‍ 29 ശതമാനവും (ആയിരം പേരില്‍) ജമ്മുകാശ്മീരില്‍ 24 ശതമാനവും (ആയിരം പേരില്‍) ആയിരുന്നു.
മറ്റൊരു സുപ്രധാന മാനവവികസന സൂചിക (ഹ്യുമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ്) പരിശോധിക്കുമ്പോള്‍ 2016 ഗുജ്‌റാത്തിലെ മാതൃമരണ നിരക്ക് 91 ശതമാനം (100000 പേരില്‍) മാണ്. എന്നാല്‍ ഇതേ വര്‍ഷം തമിഴ്‌നാടില്‍ 66 ശതമാനവും തെലുങ്കാനയില്‍ അത് 88 ശതമാനവും ആണ്.
2014 ല്‍ എക്‌ണോമിക് ആന്‍ഡ് പൊളിററിക് വീക്കിലിയില്‍ പ്രസിദ്ധീകരിച്ച രസകരമായ ഒരു ലേഖനത്തില്‍ ( മോദിക്ക് കീഴില്‍ ഗുജ്‌റാത്ത് ഉന്നത വളര്‍ച്ച പ്രാപിച്ചുവോ?) മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ലേഖകരായ മൈട്രീഷ് ഗാഥകും സഞ്ചാരി റോയിയും വ്യക്തമാക്കുന്നത് ഗുജ്‌റാത്ത് മുഖ്യമന്ത്രിയായ മോദിക്ക് കീഴില്‍ യാതൊരു വികസനവും കൊണ്ടുവരാന്‍ മോദിക്ക് സാധിച്ചിട്ടില്ലെന്നാണ് കൃത്യമായ സ്ഥിതിവിവരണ കണക്കുകളിലൂടെ വിശദീകരിക്കുന്നുണ്ട്.
ഇതേ കാലയളവില്‍ ഗുജ്‌റാത്തിനെ ബീഹാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാണക്കേടിന്റെ മതില്‍ പണിയേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ഗുജ്‌റാത്തിന്റെ മോശംവിധി ഇന്നുവരെ തടസ്സമില്ലാതെ തുടരുന്നതില്‍ അതിശയോക്തിയില്ല.
ദാരിദ്രം മറയ്ക്കാന്‍ ഗുജ്‌റാത്തിന് ഇപ്പോഴും ഒരു മതില്‍ ആവശ്യമാണെന്നത് ഏറെ അനുയോജ്യമാണ്. നാഷണല്‍ ക്രൈ റെക്കോര്‍ഡ്‌സ് പ്രകാരം (എന്‍സിആര്‍ബി) ആക്‌സിഡന്റ് മരണങ്ങളും ആത്മഹത്യകളും ഇന്ത്യയില്‍ എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുനന്നു. അതില്‍ പറയുന്നത് ദാരിദ്രം കാരണം ഗുജ്‌റാത്തിലെ ആത്മഹത്യാനിരക്ക് 162 ശതമാനമായി (2018 ല്‍) വര്‍ധിച്ചിട്ടുണ്ടെന്നാണ്.ഗുജ്‌റാത്തിലെ 21 ശതമാനം ആത്മഹത്യകള്‍ക്ക് കാരണം തൊഴിലില്ലായ്മയാണെന്നും ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മതിലിന്റെ അടിസ്ഥാനപരമായ കാര്യം വേര്‍തിരിവാണെന്നത് രസകരമാണ്.
വളരെ ജനപ്രിയമായ ടി.വി സീരീസായ ദി ഗെയിം ഓഫ് ത്രോണ്‍സില്‍ വന്യ(വനത്തില്‍ ജീവിക്കുന്നവര്‍) ആളുകള നാഗരികതയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ഭൂഖണ്ഡത്തില്‍ വ്യാപിച്ച് കിടക്കുന്ന ഒരു മതില്‍ നിര്‍മ്മിച്ചിരിക്കുന്നു. മതിലുകള്‍ പണിയുമ്പോള്‍ ഗ്രീക്കുകാര്‍ക്ക് സമാനമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. നഗരമതിലുകള്‍ക്കപ്പുറത്ത് താമസിച്ചിരുന്നവര ബാര്‍ബേറിയന്‍ (അപരിഷ്‌കൃതര്‍) വിളിച്ചിരുന്നു. പരിഷ്‌കൃതരല്ലാത്തവരില്‍ നിന്ന് മതിലുകള്‍ വഴി പരിഷ്‌കൃതര്‍ സുരക്ഷിതമായ അകലം പാലിച്ചു.
വാസ്തവത്തില്‍ ശക്തമായ ജയില്‍ മതിലുകള്‍ പോലും ഇതേ ലക്ഷ്യത്തിനാണ് പ്രവര്‍ത്തിക്കുന്നത്. പൗരന്മാരില്‍ നിന്ന് അപകടകാരികളെ വേര്‍തിരിക്കുകയെന്ന് ലക്ഷ്യത്തിന് വേണ്ടിയാണ്.
ബൈബിളില്‍ നെഹെമ്യാവിനോട് ദൈവംനിര്‍മ്മി്കാന്‍ നിര്‍ദ്ദേശിക്കുന്ന പൗരാണിക മതില്‍ ശത്രുവിന്റ ആക്രമണത്തില്‍ നിന്ന് ജറുസലമിനെ വേര്‍തിരിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ്. ഒരു മതില്‍ വേര്‍തിരിക്കുന്നത് പ്രതീകാത്മകവും യാഥാര്‍ത്ഥവുമാണ്.
ദസ്‌തേവസ്‌കിയുടെ വാക്കുകളില്‍:
'ഒരു മതില്‍ നിങ്ങള്‍ കാണുന്നത് മതില്‍ തന്നെയാണ്, അങ്ങനെ തന്നെയാണ് അല്ലേ? പക്ഷ എന്റെ അനുമാനത്തില്‍ ഭൗതിക പ്രവര്‍ത്തനങ്ങള്‍ക്ക് (ഫിസിക്കല്‍ ഫണ്‍ക്ഷണ്‍) പുറമെ, മതിലുകള്‍ പ്രതീകാത്മകമായും കോണ്‍ക്രീറ്റായും പരസ്പരം ഇടപെഴകുന്നു'.
വന്യത, പരിഷ്‌കൃതരല്ലാത്തവര്‍, ബാര്‍ബേറിക് തുടങ്ങിയവരെ നാഗരിതയില്‍ നിന്ന് വേര്‍തിരിക്കാനുള്ള ഉപകരണങ്ങളാണ് മതിലുകള്‍.എന്നാല്‍ ദാരിദ്രത്തിന്റെ കാഴ്ചപ്പാടിനെ വേര്‍തിരിക്കുന്നതിന് ഒരു മതില്‍ പണിയുന്നതിന് അതിന്റേതായ സവിശേഷമായ സ്വാദുണ്ട്, ദരിദ്രരും സമ്പന്നരുമായ ജനങ്ങളുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിന് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്, അവരാണ് ഈ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വോട്ട് ചെയ്യുന്നത് എന്നിട്ട് അവരെ സമ്പന്നരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ വരുമ്പോള്‍ അവരെ മറച്ചുവെയ്ക്കുന്നു.
മഹാനഗര നിവാസികളെന്ന നിലയില്‍ നഗരങ്ങളിലെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.വൃത്തികെട്ട ദാരിദ്രമെന്നത് നാം കാണാന്‍ ആഗ്രഹിക്കാത്ത ഭൂപ്രകൃതിയാണ്.
ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് സിറ്റികള്‍ ദരിദ്രര്‍ ഇല്ലാതെ ആയിരിക്കണം. ചേരികളും തെരുവുകളും നമ്മുട നഗരങ്ങളില്‍ നിന്ന് നാം തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്ന മ്ലേഛമായ അസ്ത്വിത്വത്തിന്റെ ഒരു പാതയാണ്.
രോഗികളെയും ദരിദ്രരെയും മരിക്കുന്നവരെയും ആര്‍ക്കാണ് കാണേണ്ടത്?ബലൂണുകള്‍ വില്‍ക്കുന്ന തെരുവ് ബാലന്മാരെ നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് ഇല്ലാതാക്കുന്നത് അവരെ നമ്മള്‍ പരിപാലിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് സ്വയം നമ്മള്‍ നമ്മളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികളുടെ മുന്നില്‍ പ്രശസ്തിക്കായി ഞങ്ങള്‍ കെട്ടിപ്പടുക്കുകയാണ്. അതിനാല്‍ ദാരിദ്രത്തെ അബിസംഭോധന ചെയ്യാന്‍ സാധിക്കില്ലെങ്കിലും നമുക്കിപ്പോഴും ഒരു മതില്‍ പണിയാന്‍ സാധിക്കും.
ഞാന്‍ അത്ഭുതപ്പെടുന്നില്ല. വിഭജനത്തിന്റെ മതിലുകള്‍, മറയ്ക്കുന്ന മതിലുകള്‍,മതിലുകള്‍ കല്ലുകളല്ലേ അത് ബധിരതയും ഹൃദയമില്ലാത്തവയുമല്ലേ...
വിവര്‍ത്തനം: അബ്ദുല്‍ ഹഖ് എ.പി മുളയങ്കാവ്
കടപ്പാട്: ദിവയര്‍.ഇന്‍
Leave A Comment