കെ.ടി മാനുമുസ്ലിയാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍

കെ.ടി മാനുമുസ്ലിയാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ - ശേഖരണം- സമദ് ടി കരുവാരകുണ്ട്, പ്രസാധനം- അക്ഷരം ബുക്സ് പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, പത്രാധിപര്‍, ഖാളി, സ്ഥാപന മേധാവി, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍‍ എന്നിങ്ങനെ വിവിധ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കെടി മാനു മുസ്ലിയാരുടെ പഴയ എഴുത്തു കുത്തുകള്‍ സമാഹരിച്ച് പുറത്തിറക്കിയതാണ് ഇത്. അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയ കാലികവും സമഗ്രവുമായ പഠനങ്ങളാണ് തെരെഞ്ഞടുത്ത ലേഖനങ്ങളില്‍ ഉള്‍ക്കൊള്ളുന്നത്. ഖുര്‍ആന്‍, ശരീഅത്ത്, വിശകലനം, വിദ്യാഭ്യാസം, വിമര്‍ശനം, പ്രതിവാദം, പ്രാസ്ഥാനികം, സാമ്പത്തികം, ആരോഗ്യം, പെണ്‍പക്ഷ വായന, ഓര്‍മക്കുറിപ്പുകള്‍, ലഘുചിന്തകള്‍, മുഖക്കുറിപ്പുകള്‍, തുടങ്ങിയ വിഭാഗങ്ങളായാണ് ഗ്രന്ഥം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവക്ക് പുറമേ മാനു മുസ്ലിയാരുടെ മാപ്പിളപ്പാട്ടുകളെക്കുറച്ചുള്ള കെ അബൂബക്കര്‍ മാസ്റ്ററുടെ സമഗ്രമായ അനുബന്ധവും ഗ്രന്ഥത്തെക്കുറിച്ചുള്ള പഠനങ്ങളായി ഡോ. ബഹാഉദ്ധീന്‍ നദവി, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, സി ഹംസ സാഹിബ്, കെ പി കുഞ്ഞിമൂസ, സിപി സൈതലവി തുടങ്ങിയവരുടെ സമഗ്രമായ വിലയിരുത്തലുകളും ഗ്രന്ഥത്തിന്‍റെ പ്രത്യേകതയാണ്. 1056 പേജുകളുള്ള പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് കരുവാരകുണ്ട് ദാറുന്നജാതിന് കീഴിലെ അക്ഷരം ബുക്സ് ആണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter