ഡല്‍ഹി കത്തിയെരിയുമ്പോള്‍ വീണവായിക്കുന്നതാര്?

റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ കുറിച്ച് നാം കേട്ടിട്ടില്ലേ, രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹി കത്തിയെരിയുകയാണ്. ഒമ്പതോളം പേര്‍ മരണപ്പെടുകയും നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്തിരിക്കുന്നു. 

2013 ഡല്‍ഹി പോലീസിനെ നിയന്ത്രിക്കാത്തതിന്റെ പേരില്‍ ഷീലദീക്ഷിദിനെ വിമര്‍ശിച്ച അരവിന്ദ് കേജരിവാള്‍ ഇപ്പോള്‍ പറയുന്നത് അമിത്ഷായില്‍  പ്രതീക്ഷയുണ്ടെന്നാണ്. 

സി.എ.എ അനുകൂലികള്‍ മുസ്‌ലിം വീടുകളും കടകളും തെരഞ്ഞെ് പിടിച്ച് അക്രമം അഴിച്ചുവിടുകയും പോലീസ് അതിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. തലസ്ഥാനം കത്തിയെരിയുമ്പോഴും മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് അതിനെ കുറിച്ചുള്ള സ്റ്റോറികളല്ല പ്രധാന ന്യൂസായി  പുറത്ത്‌വരുന്നത്, മറിച്ച് ട്രംപിന്റെ സ്വീകരണവും മറ്റുമാണ്. എന്നത്തെയും പോലെ ടെലഗ്രാഫ് ആണ് ഇന്നും ഡല്‍ഹി കലാപത്തെ കുറിച്ചുള്ള വാര്‍ത്ത പ്രധാന സ്റ്റോറി ആയി ആദ്യം കൊടുത്തിട്ടുളളത്. പോലീസ് നോക്കി നില്‍ക്കെ വെടിയുതിര്‍ക്കുന്നതും പിന്നീട് പ്രതി മാനസിക രോഗിയാകുന്നതും നാം പലതവണ കണ്ടതാണ്.  ഇടതുലിബറലുകള്‍ മനുഷ്യ മതിലിനുവേണ്ടി ഉയര്‍ത്തിക്കൊണ്ടുവന്ന സി.പി സുഗതന്‍ അക്രമത്തെ കുറിച്ച് പറഞ്ഞത് മാപ്പിള ലഹളയെന്നും വാഗണ്‍ട്രാജഡി എന്നു തുടങ്ങിയ വിശേഷണമൊക്കെയാണ് നല്‍കുന്നത്. 

സി.എ.എ അനുകൂല മുദ്ര്യാവാക്യങ്ങളും ജയ്ശ്രീരാം മുദ്രാവാക്യങ്ങളും വിളിച്ചെത്തുന്ന സംഘ്പരിവാര്‍ തീവ്രവാദികളാണ് അക്രമം അഴിച്ചിവിടുന്നത്. പോലീസ് നോക്കി നില്‍ക്കെ വെടിവെയ്പ്പുകള്‍ നടക്കുന്നു.ബോംബുകളും തോക്കുകളും മററു ആയുധങ്ങള്‍കൊണ്ട് ഹിന്ദുരാജ്യത്തിന്റെ അതിരുകള്‍ വരയ്ക്കുന്ന ഇവരെ മാധ്യമങ്ങളാരും തീവ്രവാദികളെന്ന് അച്ചുനിരത്തിയതായി കണ്ടില്ല, അല്ലെങ്കിലും അത് പ്രതീക്ഷിക്കാമോ? 


ഡല്‍ഹിപോലീസും സംഘ്പരിവാരിനൊപ്പമായിരുന്നതിന്റെ ദൃശ്യവിവരങ്ങള്‍ പുറത്ത് വരുന്നു.ഡല്‍ഹി കലാപത്തിന് ആഹ്യാനം ചെയ്ത ബി.ജെ.പി മുന്‍ എം.എല്‍.എ കപില്‍ മിശ്രക്കെതിരെ നടപടിവേണമെന്ന മുറവിളിയും ഉയരുന്നുണ്ട്.അക്രമികള്‍ ഡല്‍ഹി കത്തിക്കുമ്പോള്‍ മൗനപ്രാര്‍ത്ഥനയുമായി രാജ്ഘട്ടിലിരിക്കുകയായിരുന്നു കേജ്രിവാളെന്ന റിപ്പോര്‍ട്ടുകളും കേള്‍ക്കുന്നു.സംഘര്‍ഷമെന്നും കലാപമെന്നും അക്രമമെന്നും വിളിച്ച് കയ്യൊഴിയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ബോധപൂര്‍വ്വമായ ഒരു വംശഹത്യയാണ് അവര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന യഥാര്‍ഥ്യം പറയേണ്ടിവരും.

'16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലുണ്ട്, എന്നാല്‍ ഇത്തരമൊരു കലാപം ഞാന്‍ ഇവിടെ കണ്ടിട്ടില്ല, ജയ്ശ്രീറാം വിളിച്ച് തോക്കും കമ്പിയുമായി അക്രമികള്‍ പോകുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയാണ്, എന്നോടും വന്ന് മതം ചോദിച്ചു' എഷ്യാനെറ്റ് ലെവ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിന്റെ വാക്കുകളാണിവ.

'എന്റെ മതം ഏതെന്ന് ഉറപ്പിക്കാന്‍ പാന്റ്‌സ് ഊരാന്‍ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നത് ടൈംസ് ഇന്ത്യ ഫോട്ടോഗ്രാഫറാണ്

ഒരുവിഭാഗത്തോടുള്ള വെറുപ്പും വിദ്വേഷവും അവരെ പീഡിപ്പിക്കലും അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടലും അവരുടെ ശക്തിക്ഷയിപ്പിക്കലും ഒടുവില്‍ ചരിത്രത്തില്‍ നിന്ന് തന്നെ അവരെ ഉന്മൂലനം ചെയ്യുന്നത് തന്നെയല്ലേ വംശഹത്യ?. ഇനി ഡല്‍ഹിയിലേക്ക് നോക്കൂ, ത്യാഗി സ്റ്റോറിനും ശിവ ഓട്ടോ വര്‍ക്കേസിനും (ഷോപ്പുകള്‍) അക്രമിക്കാതെ നടുവിലുള്ള സുല്‍ഫിക്കറിന്റെ കടമാത്രം തല്ലിത്തകര്‍ത്ത ഫോട്ടോ നിങ്ങള്‍ കണ്ടില്ലേ, ഇത് തന്നെയല്ലോ പൗരത്വനിയമം മുന്നോട്ട് വെക്കുന്നത്. ഇത് തന്നെയാണ് വംശീയ ഉന്മൂലനവാദികളും ലക്ഷ്യംവെക്കുന്നത്.സംഘ്പരിവാര്‍ അക്രമത്തില്‍ പരിക്കേറ്റ് ക്ഷീണിതരായ സി.എ.എ വിരുദ്ധ പ്രതിഷേധക്കാരുടെ നാഭിയില്‍ ചവിട്ടി ദേശീയഗാനം പാടിപ്പിക്കുന്ന ദൃശ്യങ്ങളും നിങ്ങള്‍ കണ്ടില്ലേ, ഇനി പറയൂ, ഡല്‍ഹി പോലീസ് സംഘപരിവാരിനൊപ്പമല്ലേ, 

മുസ്‌ലിംകളെ തെരഞ്ഞെുപിടിച്ചുകൊെണ്ട് സംഘപരിവാര്‍ നടത്തുന്ന ഡല്‍ഹി കലാപം നിറുത്തണമെങ്കില്‍ എല്ലാ സംഘിവിരുദ്ധ നേതാക്കളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്.  എന്നാലേ ഭരണഘടന സംരക്ഷിക്കപ്പെടൂ. തെരുവ് കത്തുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ അനുവദനീയമല്ലെന്നും ഇത് ക്രമസമാധാനം തകര്‍ക്കുമെന്നും ട്വീറ്റ് ചെയ്തു റൂമില്‍ കിടന്നുറങ്ങുന്നവരെയല്ല, മറിച്ച് തന്റെ എല്ലാ പരിപാടികളും നിറുത്തിവെച്ച് ഞാന്‍ ഡല്‍ഹിയിലേക്ക് വരുന്നു,പ്രതിഷേധക്കാരെ തൊടരുത് എന്ന് പറയുന്ന ചന്ദ്രശേഖര്‍ ആസാദിനെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യം.'ആര്‍.എസ്.എസ് സി.എ.എ അനുകൂല ഗുണണ്ടകള്‍ പോലീസ് സഹായത്തോടെ മുസ്‌ലിംകള്‍ക്കെതിരെ അക്രമണം അഴിച്ചുവിടുന്നുവെന്നും അക്കാര്യം കോടതി സ്വമേധയാ പരിഗണിക്കണമെന്നു'മുളള  ആര്‍ജ്ജവുമുള്ള വാക്കുകള്‍ പറഞ്ഞത് ജിഗ്നേഷ് മേവാനിയാണ്.  അത്രയും നല്ല ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യം. 

കേജരിവാള്‍,രാഹുല്‍,പ്രിയങ്ക, യെച്ചൂരി, കനയ്യ തുടങ്ങിയ നേതാക്കളോട്  പറയാനുള്ളത് ഇരകളെ സംരക്ഷിക്കാനും അവരെ ചേര്‍ത്തുപ്പിടിക്കാനും വംശീയഉന്മൂലനത്തിന് തയ്യാറെടുക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ഇല്ലായ്മ ചെയ്യാനും മടിക്കുന്നുവെങ്കില്‍ നിങ്ങളും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ജനംവിധിയെഴുതുമെന്നാണ്.സംഘപരിവാറിനെതിരെ ഫാഷിസ്റ്റ് വിരുദ്ധ ചേരികളെല്ലാം ഒരുമിച്ച് നിന്ന് കഴിയുന്നത്ര ഇടപെടലുകള്‍ നടത്തിയാല്‍ മാത്രമേ ഇനി ജീവനുകള്‍ പൊലിയാതിരിക്കൂ, ഇനി രക്തം പൊഴിയാതിരിക്കൂ, പഴിചാരലുകള്‍ ഒഴിവാക്കി  നാടിന്റെ ഐക്യത്തിനും ഭരണഘടന സംരക്ഷണത്തിനും ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനും നമുക്കൊരുമിക്കാം.......അതിനായി പ്രത്യാശിക്കാം...

-അബ്ദുല്‍ ഹഖ് .എ.പി മുളയങ്കാവ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter