ഖുര്‍ആന്റെ പുതിയ ആന്‍ഡ്രോയിഡ് ആപ്പുമായി ഫലസ്ഥീന്‍

വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ഫലസ്ഥീനില്‍ പുതിയ ഖുര്‍ആന്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. paltody.ps എന്ന വെബ്‌സൈറ്റ് ആണ് പുതിയ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയത്. നിരവധി ഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, വിവിധ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണങ്ങള്‍ എന്നിവയാണ് പുതിയ ആപ്പിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. കാഴ്ച പരിമിതിയുള്ളവരെ കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് കമ്പനി ആപ്പ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. 

ചാന്ദ്ര മാസ കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. ലോകമെമ്പാടുമുള്ള മുസ്്‌ലിം വിശ്വാസികള്‍ പ്രാര്‍ത്ഥ, ഉപവാസം, ദാന ധര്‍മങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ സല്‍കര്‍മങ്ങളുമായി സജീവമാവുന്ന മാസം കൂടിയാണ് റമദാന്‍. ഖുര്‍ആന്‍ പാരായണത്തിനും പഠനങ്ങള്‍ക്കും വിശ്വാസികള്‍ ഈ മാസത്തില്‍ പ്രത്യേക സമയം കണ്ടെത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter